/sathyam/media/media_files/2025/10/08/dr-rupesh-2025-10-08-20-13-46.jpg)
ആലപ്പുഴ: സ്പെയിനിൽ ബാസ് ലോനയിൽ വേൾഡ് ഡ്രയത് ലോൺ കോർപ്പറേഷൻ സംഘടിപ്പിച്ച അയൺ മാൻ മത്സരത്തിൽ ഇന്ത്യയിൽ നിന്ന് മത്സരിച്ച 16 മത്സരാത്ഥികളിൽ ഒന്നാമനായി രൂപേഷ് വിജയതിലകം അണിഞ്ഞു.
3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിങ്ങ്, 42.2 കിലോമീറ്റർ ഓട്ടം, എന്നിവയാണ് മത്സര ഇനം ഏറ്റവും പ്രയാസകരമായ മത്സരം 13 മണിക്കൂർ 8 മിനിറ്റിൽ രൂപേഷ് പൂർത്തിയാക്കിയാണ് അയൺ മാൻ സ്ഥാനം കരസ്ഥമാക്കിയത്.
ഒരു മത്സരത്തിലും ഇടവേള ഇല്ലാത്ത തുടർ മത്സരങ്ങളായിരുന്നു എല്ലാം. രൂപേഷിൻ്റെ മുൻ റെക്കോഡിനേക്കാൾ 70 മിനിറ്റ് മെച്ചപ്പെടുത്തിയ മികച്ച പ്രകടനമാണ് ബാസ് ലോണിയായിൽ നടത്തിയത്.
ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ദൈർഘ്യ മത്സരം കഴിഞ്ഞ നാല് തവണയും വിജയകരമായി ഫിനിഷ് ചെയ്ത മലയാളിയാണ്. 101 രാജ്യങ്ങളിൽ നിന്നായി 3200 അത്ലറ്റുകൾ മത്സരാത്ഥികളായി പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ പതാക ഉയർത്തി പിടിച്ച് ഫിനിഷ് ലൈനിൽ എത്തിയ ഇന്ത്യൻ താരമായിരുന്നു ഡോ. രൂപേഷ്.
മാസങ്ങൾ നീണ്ട കഠിനമായ പരിശീലനം അതിൻ്റെ ഭാഗമായിരുന്നു. അത്ലറ്റിക്കോഡി ആലപ്പി ക്ലബ്ബിൻ്റെ പ്രധാന അംഗമാണ് അദ്ദേഹം. കേരളത്തെ ഗ്ലോബൽ അയൺ മാൻ മാപ്പിൽ എത്തിച്ച ഈ നേട്ടം രാജ്യത്തിന് മാതൃകയാണ്.
അയൺ കിഡ്സ് വിഭാഗത്തിൽ മത്സരിച്ച രൂപേഷിൻ്റെ മകൻ ആരൂഷ് റാവുവും ചാമ്പ്യനായി. ആലപ്പുഴ പാലസ് വാർഡിൽ വൈകുണ്ഡത്തിൽ ശിശുരോഗ വിദഗ്ദ്ധനായ പരേതനായ ഡോ. ഇ.ജി. സുരേഷിൻ്റെ മകനാണ് ഡോ. രൂപേഷ്. ഭാര്യ: സുശീല പൈ. മക്കൾ: സുരേഷ് റാവു, അരൂഷ് റാവു.