താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം ആരോഗ്യമേഖലയോടുള്ള സർക്കാരിൻറെ അനാസ്ഥയുടെ അവസാനത്തെ ഉദാഹരണം - ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ്

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പലപ്പോഴും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരാണ് ജനങ്ങളിൽ നിന്നും പഴി കേൾക്കേണ്ടി വരുന്നത് എന്നത് പകൽ പോലെ സത്യമാണ്.

author-image
കെ. നാസര്‍
New Update
doctors for social justice

ആലപ്പുഴ: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ഉണ്ടായ കൊലപാതകശ്രമം സർക്കാർ ആശുപത്രികളിൽ വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം മൂലം എന്ന് ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ്.

Advertisment

2023 -ൽ, ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിനുശേഷം ഡോക്ടർമാരുടെ വിവിധ സംഘടനകൾ അത്യാഹിത വിഭാഗങ്ങളിൽ സുരക്ഷ ഒരുക്കുന്നതിനായി സിസിടിവികൾ, പോലീസ് എയ്ഡ് പോസ്റ്റ്, ജോലി സമയങ്ങളിൽ രണ്ട് ഡോക്ടർമാരുടെ സേവനം തുടങ്ങി നിരവധി ആവശ്യങ്ങൾ സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുകയുണ്ടായി.

എന്നാൽ രണ്ടര വർഷത്തിനു ശേഷവും കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സുരക്ഷയ്ക്ക് സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്നുള്ളതാണ് താമരശ്ശേരി പോലുള്ള സംഭവങ്ങൾ തെളിയിക്കുന്നത്.

സർക്കാർ ആശുപത്രികളിൽ ഉള്ള ഡോക്ടർമാരുടെ കുറവ് നികത്താത്തത്, ആവശ്യത്തിനു മരുന്നുകൾ ലഭ്യമാക്കാത്തത് തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പലപ്പോഴും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരാണ് ജനങ്ങളിൽ നിന്നും പഴി കേൾക്കേണ്ടി വരുന്നത് എന്നത് പകൽ പോലെ സത്യമാണ്.

ഇത് പലപ്പോഴും സംഘർഷത്തിൽ കലാശിക്കുകയും ചെയ്യുന്നു. ആയതിനാൽ ആരോഗ്യപ്രവർത്തകർക്ക് സർക്കാർ ആശുപത്രികളിൽ സുരക്ഷിതമായി ജോലി ചെയ്യുവാൻ വേണ്ട സാഹചര്യം അടിയന്തരമായി സർക്കാർ ഒരുക്കണമെന്നും ആശുപത്രികളിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുവാൻ വേണ്ട നടപടിക്രമങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നിർവഹിക്കണം എന്നും ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ഡോക്ടർ ജോസ് കുര്യൻ കാട്ടൂ കാരനും സംസ്ഥാന സെക്രട്ടറി ഡോക്ടർ പി ജി ജയസൂര്യ യും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment