/sathyam/media/media_files/2025/10/10/ima-alappuzha-branch-2025-10-10-20-49-40.jpg)
ആലപ്പുഴ: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രധിഷേധിച്ച് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ നടന്ന പ്രധിഷധപരിപാടിയിൽ ആശുപത്രി സുപ്രണ്ട് കെ.കെ.ദീപ്തി, ഡോ. എൻ. അരുൺ, മനീഷ് നായർ, ഡോ. ബീന, നേഴ്സിങ്ങ് സൂപ്രണ്ട് ബിന്ദു എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് ജനറൽ ആശുപത്രിയിൽ ജില്ലയിലെ ഡോക്ടർമാർ ജനറൽ ആശുപത്രിയിൽ ആരോഗ്യ മേഖലയിൽ വെളിച്ചം പകർന്നവരെ അക്രമിക്കരുതെന്ന് സന്ദേശം മുൻനിർത്തി കൊണ്ട് മെഴ്ക് തിരി തെളിയിച്ച് നടത്തിയ പ്രധിഷേധ പ്രകടനം ഐ.എം.എ ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ ആർ.മദനമോഹനൻ നായർ, സംസ്ഥാന ജോ. സെക്രട്ടറി ഡോ. എ.പി. മുഹമ്മദ്, ഡോ. കെ. പി. ദീപ, ഡോ. എൻ. അരുൺ ഡോ. ഹരിപ്രസാദ്, ഷാലിമ കൈരളി, ഡോ ഉണ്ണികൃഷ്ണ കർത്ത എന്നിവർ പ്രസംഗിച്ചു.