/sathyam/media/media_files/2025/10/11/ksppwa-kayamkulam-2025-10-11-18-38-51.jpg)
കായംകുളം: കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ (കെഎസ്‌പിപിഡബ്ല്യുഎ) ജനറൽ ബോഡി യോഗം കായംകുളം പ്രതാനിഗ്മൂട് ജംഗ്ഷന് സമീപം സോഫിയ മൻസിലിൽ കൂടി.
യൂണിറ്റ് പ്രസിഡന്റ് വി രാജന്‍ അദ്ധ്യക്ഷതവഹിച്ചു. പെൻഷൻകാരോടുള്ള സർക്കാരിന്റെ നിഷേധാത്മകമായ നിപാടുകളും കാലാകാലങ്ങളായി പെൻഷൻകാർക്കു ലഭിക്കേണ്ട ഉത്സവബത്ത കൂടിശികയും 11-ാം ശമ്പള കമ്മിഷനെ നിയമിക്കാതെ പെൻഷകാരോട് സർക്കാർ കാട്ടുന്ന അലംബാഭാവവും യോഗത്തിൽ ചർച്ച ചെയ്തു.
യോഗം കായംകുളം ഡിവൈഎസ്പി ബിനുകുമാർ ഉത്ഘാടനം ചെയ്തു. തുടർന്നു മുതിർന്ന പെൻഷണർമാരായ വില്യം ജോർജ്ജ്, എം ഒ പ്രഭാകരൻ എന്നിവരെയും യോഗത്തിൽ ആദരിച്ചു. ടി പഞ്ചമന യോഗം അനുസ്മരിച്ചു.
യോഗത്തിന് യൂണിറ്റ് സെക്രട്ടറി എം ചന്ദ്രബാബു സ്വാഗതം പറഞ്ഞു. സോമശേഖരൻ ഉണ്ണിത്താൻ, ജി രാജേന്ദ്രൻ, പി എ സെബാസ്റ്റ്യൻ, വി ആർ പൊന്നൻ, സോമൻ, പി വേലായുധൻ പിള്ള, കെ കൃഷ്ണൻ കുട്ടി, സുരേഷ് കുമാർ, സി രാമച ന്ദ്രൻ, എം ഹുസൈയിൻ, പി സി സുകുമാരപിള്ള, എസ് ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ ശ്രീധരൻ കൃതജ്ഞത പറഞ്ഞു.
റിപ്പോര്‍ട്ട്: വാഹിദ് കൂട്ടേത്ത്