/sathyam/media/media_files/2025/10/18/shishudinam-discussion-2025-10-18-22-05-43.jpg)
ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനം വർണ്ണോ ത്സവമായി ആഘോഷിക്കും വർണ്ണോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം 23 ന് രാവിലെ 10 ന് ജവഹർ ബാലഭവനിൽ ജില്ലാ കലക്ടർ അലക്സ് വർഗീസ് നിർവ്വഹിക്കും.
അന്ന് 11 മുതൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിദ്യാത്ഥികളുടേയും 2 മുതൽ എൽ.പി, യുപി തല പ്രസംഗ മത്സരം സംഘടിപ്പിക്കും. മലയാളം ഇംഗ്ലീഷ് വിഭാഗത്തിൽ വിദ്യാത്ഥികൾക്ക് പങ്കെടുക്കാം.
സർക്കാർ, എയിഡഡ്, അൺ എയിഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് വിദ്യാത്ഥികൾക്ക് പങ്കെടുക്കാം. സ്കൂൾ ഐ.ഡി.സാക്ഷിപത്രമായി ഹാജരാക്കണം.
എൽ.പി വിഭാഗത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാത്ഥി പ്രധാനമന്ത്രിയാകും. യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാത്ഥി പ്രസിഡൻ്റ് ആകും.
ഇക്കുറി ശിശുദിന റാലി മുല്ലക്കൽ പോപ്പി ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് ഗവണ്മെൻ്റ് ജി. എച്ച്എസിൽ പൊതുസമ്മേളനം നടത്തും വർണ്ണത്സവത്തിൻ്റെ രണ്ടാം ഘട്ട മത്സരം നവംബർ ആദ്യവാരം നടത്തും.
ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ മന്ത്രിമാരും എം.എൽ.എ. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് രക്ഷാധികാരികളായും ശിശുക്ഷേമ സമിതി പ്രസിഡൻ്റ് കൂടിയായ കളക്ടർ ചെയർമാനും..
സെക്രട്ടറി കെ.ഡി.ഉദയപ്പൻ കൺവീനറുമായി വിവിധ സബ്കമ്മറ്റികൾ രൂപീകരിച്ചു. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ്. ആരോഗ്യം. ഫയർ, ചൈൾഡ് വെൽഫയർ കമ്മിറ്റി, പോലീസ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. കെ.പി. പ്രതാപൻ, കെ. നാസർ, നസീർ പുന്നക്കൽ, ടി.എ. നവാസ്, ജയലക്ഷ്മി ഗിരീഷൻ എന്നിവർ പ്രസംഗിച്ചു.