/sathyam/media/media_files/2025/10/20/paliative-care-training-2025-10-20-13-52-30.jpg)
ആലപ്പുഴ: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ സന്നദ്ധ സേവകർക്ക് പാലിയേറ്റീവ് കെയറില്‍ പരിശീലനം നൽകി.
കിടപ്പുരോഗികളെ എങ്ങനെ പരിചരിക്കണം, അവർക്കാവശ്യമായ മാനസിക, ശാരീരിക പിന്തുണ എപ്രകാരം നൽകണം തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്. പരിശീലനപരിപാടി നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു.
സൂപ്രണ്ട് ഡോ. സന്ധ്യ ആർ. അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കവിത എ.എസ്. മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻ നസീർ പുന്നയ്ക്കൽ പാലിയേറ്റീവ് ദിന സന്ദേശം നൽകി.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. വേണുഗോപാൽ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് ഡോ. അഞ്ജന ദീപ്തി, എആർഎംഒ ഡോ. പ്രിയദർശൻ സി.പി., സീനിയർ നഴ്‌സിംഗ് ഓഫീസർ മഞ്ജു എം .എ, കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജോയിന്റ് സെക്രട്ടറി സന്തോഷ്, പാലിയേറ്റീവ് കെയർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കണ്ണൻ എന്നിവർ സംസാരിച്ചു. അമ്പതോളം പാലിയേറ്റീവ് സന്നദ്ധ സേവകർക്ക് പരിശീലനം നൽകി.