ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി വർണ്ണോത്സവം 23ന്

New Update
varnolsavam 2025

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വർണ്ണോത്സവം-2025 ജില്ലാതല ഉദ്ഘാടനം നാളെ ഒക്ടോബര്‍ 23ന് രാവിലെ 10 ന് ജവഹർ ബാലഭവനിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും.  

Advertisment

തുടർന്ന് പ്രസംഗ മത്സരം നടക്കും. എൽ.പി വിഭാഗത്തിന് മധുരം മലയാളം, പരിസര ശുചീകരണത്തിൽ വിദ്യാഥികളുടെ പങ്ക്, യു.പി വിഭാഗത്തിൽ ലഹരി വിമുക്ത കേരളം, സമ്മതിദാനവിനിയോഗം, നവകേരളം ഇതിൽ നിന്ന് ഒരു വിഷയമായിരിക്കും പ്രസംഗമത്സരത്തിന് ലഭിക്കുക. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്ക് വേദിയില്‍ വെച്ചാണ് വിഷയം നൽകുക. 

മലയാളം, ഇംഗ്ലീഷ് പ്രസംഗങ്ങൾക്ക് ഒരേ വിഷയമായിരിക്കും. എൽ.പി.വിഭാഗം പ്രസംഗം ഒന്നാമതെത്തുന്നയാള്‍ കുട്ടികളുടെ പ്രധാനമന്ത്രി ആകും. യു.പി വിഭാഗം പ്രസംഗം ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാത്ഥി പ്രസിഡൻ്റാകും. 

രണ്ടാം ഘട്ട മത്സരങ്ങൾ നവംബർ ആദ്യവാരം നടത്തുമെന്ന് സെക്രട്ടറി കെ.ഡി.ഉദയപ്പൻ അറിയിച്ചു: കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 8891010637.

Advertisment