ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വർണ്ണോത്സവ പ്രസംഗമത്സരത്തിൽ എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം. ഗൗരി നന്ദന കുട്ടികളുടെ പ്രധാനമന്ത്രിയായി

author-image
കെ. നാസര്‍
New Update
gouri nandana

ആലപ്പഴ: ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വർണ്ണോത്സവ പ്രസംഗമത്സരത്തിൽ എൽ.പി. വിഭാഗത്തിൽ ആലപ്പുഴ സെൻ്റ് ജോസഫ്സ് എൽ.പി സ്ക്കൂളിലെ 4-ാം സ്റ്റാൻഡേർഡ് വിദ്യാത്ഥിനി എം ഗൗരിനന്ദന ഒന്നാം സ്ഥാനം കരസ്ഥമാക്കി കുട്ടികളുടെ പ്രധാനമന്ത്രിയായി. 

Advertisment

തൃശൂർ റോയൽ എൻജിനീയറിംഗ് കോളേജ് അസി. പ്രൊഫസർ ആർ. മുരകേഷിന്‍റെയും കൊറ്റംകുളങ്ങര വാർഡിൽ പുതുക്ക നാട്ട് ഹൗസിൽ എം. ജ്യോതിയുടെയും മകളാണ്.

നവംബർ 14 ന് നെഹൃ ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന ശിശുദിന റാലി നയിക്കുന്നത് ഗൗരി നന്ദയായിരിക്കും.

Advertisment