/sathyam/media/media_files/j5lMhGObqAbF9wbjkZ2T.jpg)
കായംകുളം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കായംകുളം നഗരസഭയിലെക്ക് രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും ഏറെ തിരക്കേറിയ സമയമായി.
നിലവിൽ 44 വാർഡുകളുള്ള കായംകുളം നഗരസഭയിൽ ഇത്തവണ പുതിയ വാർഡ് രൂപീകരണത്തോടെ വാർഡുകളുടെ എണ്ണം 45 ആയി മാറി. എന്നാൾ അംഗബലം കുറഞ്ഞ കൂട്ടുകക്ഷി പാർട്ടികൾക്കും സീറ്റുകൾ ആവശ്യപ്പെടാൻ അവസരം ലഭിച്ചതോടെ മുന്നണികൾക്കുള്ളിൽ രൂക്ഷമായ തർക്കങ്ങൾ ഉരുത്തിരിയുന്നുണ്ട്.
ഇത് എല്ലാ മുൻനിര പാർട്ടികൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ തവണ മത്സരിച്ചവരും വനിതാ സംവരണം കാരണം മാറിനിന്നിട്ട് ഇത്തവണ മത്സരിക്കാമെന്ന് കരുതിയവരുമായ പലർക്കും വാർഡ് പുനഃക്രമീകരണവും സംവരണ വാർഡുകളുടെ തിരഞ്ഞെടുപ്പും കാരണം അപ്രതീക്ഷിതമായ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
തിരഞ്ഞെടുപ്പ് അടുത്തതോടെ വാർഡുകളിൽ സജീവ സാന്നിധ്യമായി ഓടിനടന്ന പലരും കടുത്ത നിരാശയിൽ ആണ്ടു. ചിലർ തങ്ങളുടെ നിരാശ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമാക്കാനും ഇതിനോടകം മടിച്ചില്ല.
പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കാൻ നിർബന്ധിതരാകുന്ന പാർട്ടികൾക്ക് പക്ഷേ പ്രദേശത്തെ ജനവികസനവുമായി ബന്ധപ്പെട്ട് പുതുമുഖങ്ങൾക്കുള്ള അറിവ് വളരെ കുറവാണ് ഇത് വലിയ പ്രതിസന്ധിയായി മാറുന്നത്.
ഇനിനോമിനേഷൻ സമയമാകുന്നതോടെ പ്രചാരണവാഹനങ്ങൾ, ഫ്ലക്സ് ബോർഡുകൾ, അനൗൺസ് വാഹനങ്ങളിലെ കോമഡി, പാരഡി, ഗാനങ്ങൾ, എന്നിവ പട്ടണത്തെ ഉത്സവാന്തരീക്ഷത്തിൽ എത്തിക്കും. കൂടാതെ തെരുവു നാടകങ്ങളും സ്ഥാനാർത്ഥികളുടെ പര്യടനങ്ങളും തെരഞ്ഞെടുപ്പിന്റെ തീവ്രത ഏറെ വർധിപ്പിക്കും.
തെരഞ്ഞെടുപ്പ് തീയതി അടുത്തുവരുന്നതോടെ ജില്ലാ, സംസ്ഥാനതല മുൻനിര നേതാക്കൾ മണ്ഡലം പര്യടനത്തിന് എത്തും ആ തോടെ ചിത്രം മാറിമറിയും. രാഷ്ട്രീയ പ്രസംഗങ്ങളും പാർട്ടി പ്രകടനപത്രിക പ്രഖ്യാപനങ്ങളും നഗരത്തിൽ രാഷ്ട്രീയച്ചൂടേറ്റും.
ഇടത് ഭരണം തുടരണമെന്ന ആവശ്യവുമായി എൽ ഡി എഫ് രംഗത്തിറങ്ങുമ്പോൾ നിലവിലെ ഭരണത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി യു.ഡി.എഫ് ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയക്കാറ്റ് യു. ഡി. എഫിന് അനുകൂലമായി വീശുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. കഴിഞ്ഞ 10 വർഷത്തെ ഇടത് ഭരണം വികസന നേട്ടങ്ങൾ കൈവരിച്ചിട്ടില്ലെന്ന വിമർശനവും ജനക്ഷേമ പദ്ധതികൾ ഭൂരിഭാഗം പ്രദേശങ്ങളിലും പൂര്‍ണ്ണമായി നടപ്പാക്കിയിട്ടില്ലെന്ന ആരോപണവും വളരെ ഏറെ ഉയരുന്നു.
ഇത് ഉയർത്തിക്കാട്ടി ശക്തമായ രാഷ്ട്രീയ പോരിനാണ് യു. ഡി. എഫ് തയ്യാറെടുക്കുന്നത്. ഇതേ സമയം ബി.ജെ.പി നേതൃത്വത്തിലുള്ള കക്ഷികൾ വർഗീയ പ്രചാരണവുമായി രംഗത്തെത്തുമെന്ന് ഉറപ്പാണ്.
പട്ടണത്തിന്റെ പടിഞ്ഞാറൻ കായലോര പ്രദേശത്തെ വികസന പദ്ധതികൾ, റോഡ്, ജലവിതരണം, നഗരമാലിന്യ സംസ്കരണം, അറവ് ശാല നിർമ്മാണാo, ഐടിഐ സ്റ്റേഡിയം. പ്രവൈറ്റ് ബസ് സ്റ്റാൻഡ്, സ്മശാനം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇനിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റത്തിനായുള്ള വോട്ടാണ് നൽകേണ്ടത് എന്ന സന്ദേശവുമായാണ് പല സ്ഥാനാർത്ഥികളും രംഗത്തെത്തുന്നത്.
-വാഹിദ് ക്കൂട്ടേത്ത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us