കേരള ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ ഒപി ബഹിഷ്കരണവും എംബിബിഎസ് ക്ലാസ് ബഹിഷ്കരണവും പൂർണ്ണം

ഒപി ബഹിഷ്കരണം ആശുപത്രിയുടെ പതിവ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. സീനിയർ ഫാക്കൽറ്റി അംഗങ്ങൾ ആരും ഒപിയിൽ പങ്കെടുത്തില്ല. പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമാണ് ഒപിയിൽ എത്തിയ രോഗികളെ പരിശോധിച്ചത്.

author-image
കെ. നാസര്‍
New Update
kgmcta proterst

ആലപ്പുഴ: കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ആഹ്വാനം ചെയ്ത ഒപി ബഹിഷ്കരണവും എംബിബിഎസ് തിയറി ക്ലാസുകളുടെ ബഹിഷ്കരണവും ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജിൽ പൂർണ്ണമായി നടന്നു.

Advertisment

ഒപി ബഹിഷ്കരണം ആശുപത്രിയുടെ പതിവ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. സീനിയർ ഫാക്കൽറ്റി അംഗങ്ങൾ ആരും ഒപിയിൽ പങ്കെടുത്തില്ല. പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമാണ് ഒപിയിൽ എത്തിയ രോഗികളെ പരിശോധിച്ചത്.

kgmcta protest-2


എൻട്രി കേഡർ ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക, ബാക്കിയായ ശമ്പള കുടിശ്ശികകൾ ഉടൻ നൽകുക, വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകളിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുക, അത്തരം തസ്തികാ കുറവുകൾ കാരണം നടപ്പാക്കുന്ന താത്കാലിക സ്ഥലമാറ്റങ്ങൾ തൽസ്ഥിതിയിൽ നിർത്തുക, സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബഹിഷ്കരണം.


ബഹിഷ്കരണത്തോടനുബന്ധിച്ച് കെജിഎംസിടിഎ ആലപ്പുഴ യൂണിറ്റ് പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ഡോ. സജയ് ധർണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജംഷിദ്, ഡോ. ശ്രീകാന്ത്, ഡോ. ബിന്ദു, ഡോ. ഷാജഹാൻ എന്നിവർ പ്രതിഷേധ ധർണയെ അധിസംബോധന ചെയ്തു സംസാരിച്ചു.

പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപകർ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ അനീതിപൂർണ്ണമായ നിലപാടുകൾക്കെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. 

Advertisment