/sathyam/media/media_files/2025/10/29/doctors-for-social-justice-2025-10-29-01-00-44.jpg)
ആലപ്പുഴ: കേരളത്തിലെ മികച്ച കാൻസർ സർജന്മാരിൽ ഒരാളായ ഡോക്ടർ ജോജോ വി.ജോസഫിനെതിരെ ഇപ്പോൾ ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന മാധ്യമ വിചാരണയും വ്യക്തിഹത്യയും പ്രതിഷേധാർഹം ആണെന്ന് ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
തൃശ്ശൂരിലെ ലാബിൽ നിന്നും അദ്ദേഹത്തിന് ലഭിച്ച വിദഗ്ധനായ ഒരു പത്തോളജി ഡോക്ടറുടെ റിപ്പോർട്ടിന്റെയും അനുബന്ധ രേഖകളുടെയും രോഗിയുടെയും ബന്ധപ്പെട്ടവരുടെയും സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നടത്തിയ ശസ്ത്രക്രിയയിൽ അദ്ദേഹത്തെ ഏകപക്ഷീയമായി കുറ്റക്കാരനാക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും അധാർമികതയാണ്.
പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന അശാസ്ത്രീയമായ പ്രവണതകൾക്കും വ്യാജ പ്രചരണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു ഡോക്ടർ എന്ന നിലയ്ക്ക് ഇപ്പോൾ അദ്ദേഹത്തിന് എതിരെ നടക്കുന്ന ഈ മാധ്യമ വിചാരണ പൊതുജനാരോഗ്യ മേഖലയ്ക്ക് ഭൂഷണമല്ല.
ആയതിനാൽ ഈ വിഷയത്തിൽ നീതിയുക്തമായ ഒരു അന്വേഷണം നടക്കണമെന്നും ഡോക്ടർക്കെതിരെ നടക്കുന്ന ഏകപക്ഷീയമായ മാധ്യമ വിചാരണ അവസാനിപ്പിക്കണം എന്നും ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ഡോക്ടർ ജോസ് കുര്യൻ കാട്ടൂക്കാരനും സംസ്ഥാന സെക്രട്ടറി ഡോക്ടർ പി ജി ജയസൂര്യയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us