/sathyam/media/media_files/2025/10/22/varnolsavam-2025-2025-10-22-13-47-35.jpg)
ആലപ്പുഴ: ശിശുദിനാഘോഷത്തിന്റ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന 'വർണ്ണോത്സവം2025' രണ്ടാം ഘട്ട മത്സരങ്ങൾ വിവിധ മത്സരങ്ങൾ നടത്തി.
ജവഹർ ബാലഭവനിൽ ചിത്രരചന, നിറചാർത്ത് നേഴ്സറി, അംഗൻവാടി വിഭാഗത്തിൽ കഥ പറച്ചിൽ (മലയാളം, ഇംഗ്ലീഷ്), ആക്ഷൻ സോങ്ങ് (മലയാളം, ഇംഗ്ലീഷ്) എന്നിവയിലും ഉപന്യാസരചന (മലയാളം ഇംഗ്ലീഷ്), കഥാരചന (മലയാളം, ഇംഗ്ലീഷ്) എന്നിവയിയിലും മത്സരങ്ങൾ നടന്നു.
ഒരു വിദ്യാലയത്തിൽ നിന്നും ഒരു ഇനത്തിൽ മൂന്ന് പേർ വീതം മത്സരങ്ങളിൽ പങ്കെടുത്തു. ജൻഡർ പാർക്കിൽ ലളിതഗാനം, ദേശഭക്തിഗാനം എന്നിവയിലും മത്സരങ്ങൾ നടത്തി.
ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളായ കെ.ഡി.ഉദയപ്പൻ, കെ.പി. പ്രതാപൻ, സി. ശ്രീലേഖ, കെ. നാസർ, ടി.എ. നവാസ് എന്നിവർ നേതൃത്യം നൽകി.
മത്സരഫലം - നേഴ്സറി വിഭാഗം നിറചാർത്തില്‍ ഒന്നാം സ്ഥാനം അഹ് മീർ ആദം (ടൈനി ടോഡ്സ് കോമളപുരം), രണ്ടാം സ്ഥാനം അഹ് മ്മദ് അലി (ജ്യോതി നികേതൻ സ്ക്കൂൾ പുന്നപ്ര), മൂന്നാം സ്ഥാനം ഋഷികേഷ് ബി.നായർ (ടൈനി ഗോഡ്സ് തോണ്ടാംകുളങ്ങര) എന്നിവര്‍ വിജയികളായി.
പെയിൻ്റിംഗ് എൽ.പി.വിഭാഗം ഒന്നാം സ്ഥാനം പദ്മശ്രീ ശിവകുമാറും (ലറ്റ ർലാൻ്റ് സ്ക്കൂൾ കാഞ്ഞിനം ചിറ), രണ്ടാം സ്ഥാനം എസ്.ശിവ കാർത്തികയും (എസ്.ഡി വി.ജെ. ബി.എസ്), മൂന്നാം സ്ഥാനം ഗ്രേറ്റ.ജെ. ജോർജും മാതാ (സീനിയർ സെക്കൻ്ററി സ്കൂൾ, തുമ്പോളി കരസ്ഥമാക്കി.
പെയിൻ്റിംഗ് യു.പി.വിഭാഗത്തില്‍ ഒന്നാം സ്ഥാനം എയി ബൽജോൺ (ജ്യോതി നികേതൻ സ്ക്കൂൾ പുന്നപ്ര), രണ്ടാം സ്ഥാനം അമൃത സി.ജയൻ (വി.എൻ. എസ്.എസ്.എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്ക്കൂൾ കണിച്ചുകുളങ്ങര), മൂന്നാം സ്ഥാനം എസ്. ചാരുത (ഗവ. യു.പി.എസ് തിരുവമ്പാടി) എന്നിവര്‍ വിജയികളായി.
എച്ച് എസ്.വിഭാഗം, ഒന്നാം സ്ഥാനം ഗ്രേറ്റ് ജെ. ജോർജ്ജ് (മാതാ സീനിയർ സെക്കൻഡറി സ്ക്കൂൾ തുമ്പോളി), രണ്ടാം സ്ഥാനം ചിത്ര സജി (സെൻ്റ് ആൻ്റണീസ് ജി.എച്ച് .എസ്. ആലപ്പുഴ), മൂന്നാം സ്ഥാനം, ശ്രീവിശാഖ് (സെൻ്റ് റാഫേൽ എച്ച്.എസ് എഴുപുന്ന), എച്ച്.എസ്.എസ്. വിഭാഗം സുമയ്യ നൗഷാദ് (സെൻ്റ് ജോസഫ് ജി.എച്ച് എസ്.എസ്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us