കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കുടുംബ സഹായനിധി വിതരണവും കേരള പോലീസ് ഹൗസിംഗ് സൊസൈറ്റി നൽകിവരുന്ന സിപിഎഎസ് വിതരണവും കായംകുളം എംഎല്‍എ യു പ്രതിഭ നിർവഹിച്ചു

New Update
u  prathibha mla inauguration

കായംകുളം: കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കുടുംബ സഹായനിധി വിതരണവും കേരള പോലീസ് ഹൗസിംഗ് സൊസൈറ്റി നൽകിവരുന്ന സിപിഎഎസ് വിതരണവും കായംകുളം എംഎല്‍എ യു പ്രതിഭ നിർവഹിച്ചു.

Advertisment

പോലീസ് സർവീസിൽ ജോലി ചെയ്ത് വരവെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ സീനിയർ സിവിൽ പോലീസ് ഓഫീസർ സുനീഷിൻ്റെ കുടുംബത്തിന് ജില്ലയിലെ പോലീസ് സംഘടനകൾ സമാഹരിച്ച 10 ലക്ഷം രൂപ കൈമാറി.

ഡിസിബി ഡിവൈഎസ്‌പി ആയി ജോലി ചെയ്തു വരവെ മരണപ്പെട്ട കെ.ബി. പ്രഫുല്ലചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ ജിൻദത്ത് എന്നിവർക്ക് കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സിപിഎസ് പദ്ധതിപ്രകാരമുള്ള സഹായ നിധിയും വിതരണം ചെയ്തു. 

police help fund

കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വിനു കെ.പി അധ്യക്ഷനായ യോഗത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു സിആർ സ്വാഗതമാശംസിച്ചു. 

ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രൻ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. കായംകുളം ഡിവൈഎസ്‌പി ടി. ബിനുകുമാർ, കേരള പോലീസ് ഹൗസിംഗ് സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗം റജികുമാർ, ആൻ്റണി രതീഷ്, പി.കെ അനിൽകുമാർ, മനു മോഹൻ എന്നിവർ ആശംസയും കേരള പോലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ അരുൺ കൃഷ്ണൻ കൃതജ്ഞതയും അറിയിച്ചു. 

police help fund-2

യോഗത്തിൽ പോലീസ് സംഘടന നേതാക്കളായ പി. പ്രദീപ്, ബൻസീഗർ, ഇക്ബാൽ, ഹാഷിർ, വിവേക്, അഞ്ചു എ, സജീവ്കുമാർ, എസ്സ് സന്തോഷ്, ദിനേശ്, അൻഷാദ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോര്‍ട്ട്: നിസാർ പൊന്നാരത്ത്

Advertisment