ഇതുവരെ സംഭരിച്ച നെല്ലിന്റെ വില തിങ്കളാഴ്ച മുതൽ 30 രൂപ നിരക്കിൽ നല്കും. ചൊവ്വാഴ്ച മുതൽ എഫ്.സി.ഐയുമായും സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷനുമായും സഹകരിച്ച് നെല്ല് സംഭരിക്കും - മന്ത്രി ജി.ആർ അനിൽ

New Update
rice collection-2

ആലപ്പുഴ: നിലവിൽ സർക്കാർ നിശ്ചയിച്ച പ്രകാരം നെല്ല് സംഭരിക്കുന്ന മില്ലുകൾക്ക് പുറമേ കൂടുതലായി കൊയ്തു വെച്ചിരിക്കുന്ന നെല്ല് വരുന്ന ചൊവ്വാഴ്ച മുതൽ എഫ്സിഐയുമായും സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനുമായും സഹകരിച്ചു സംഭരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. 

Advertisment

നെല്ല് സംഭരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിന് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കർഷകരും സപ്ലൈകൊ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.  

കൃഷി വകുപ്പ് മന്ത്രി പി.പ്രസാദും ചർച്ചയിൽ പങ്കെടുത്തു. സെൻട്രൽ വേർഹൗസിങ് കോർപറേഷന്റെ ഗോഡൗണുകളിൽ സംഭരിക്കുന്ന നെല്ല് സൂക്ഷിക്കും. മറ്റ് നടപടികളിലേക്ക് വരും ദിവസങ്ങളിൽ മുന്നോട്ട് പോവാനും തീരുമാനിച്ചിട്ടുണ്ട്. 

rice collection

കർഷകർ ഇതുവരെ സംഭരിച്ച നെല്ലിന്റെ പണം തിങ്കളാഴ്ച മുതൽ കൊടുത്ത് തുടങ്ങും. എഫ്സിഐ സംഭരിച്ചു തുടങ്ങുന്ന നെല്ലിന്റെ വില ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനിച്ച തുകയായ 30 രൂപ നിരക്കിൽ നൽകാൻ പിആർഎസ് വായ്പയുടെ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

തോമസ് കെ തോമസ് എംഎൽഎ, ജില്ലാ കളക്ടർ അലക്സ്‌ വർഗീസ്, സപ്ലൈക്കോ എംഡി വിഎം ജയകൃഷ്ണൻ, സപ്ലൈക്കോ ജനറൽ മാനേജർ അബ്ദുൽ ഖാദർ, പാഡ്‌ഡി മാർക്കറ്റിംഗ് ഉദ്യോഗസ്ഥർ, എഫ്സിഐ ഉദ്യോഗസ്ഥർ, സെൻട്രൽ വേർഹൗസ് കോർപറേഷൻ ഉദ്യോഗസ്ഥർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment