ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിന റാലി ശിശുദിന റാലി വവംബര്‍ 14 ന് ഗവണ്‍മെന്‍റ് ജിഎച്ച്എസ്എസിൽ നിന്നും ആരംഭിച്ച് ലജനത്തുൽ മുഹമ്മദിയ ജിഎച്ച്എസ്എസിൽ സമാപിക്കും

author-image
കെ. നാസര്‍
New Update
childrans day rally

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിന റാലി ഗവണ്മെൻ്റ് ജി.എച്ച്.എസ്.എസിൽ നിന്നും 14 ന് 3 ന് ആരംഭിച്ച്  ലജനത്തുൽ മുഹമ്മദിയ ജി.എച്ച്.എസ്.എസിൽ സമാപിക്കും. ജില്ലാ കോടതി പാലം പണി നടക്കുന്നതിനാലാണ് വേദി മാറ്റിയതെന്ന് സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ അറിയിച്ചു. 

Advertisment

14 ന് രാവിലെ 9 ന് പതാക ഉയർത്തും 3 ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് ജാഥഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് ചീഫ് മോഹനചന്ദ്രൻ വിദ്യാത്ഥികളുടെ സലൂട്ട് സ്വീകരിക്കും. തുറന്ന ജിപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രി ഗൗരിനന്ദ, പ്രസിഡണ്ട് എസ്. ഗൗരി ലക്ഷ്മി, നിയാ ട്രീസ ജോബിൻ, എം. തീത്ഥ എന്നിവർ അഭിവാദ്യം സ്വീകരിച്ച് ജാഥ നീങ്ങും. 

ജാഥ ലജനത്ത് എച്ച്. എസ്.എസിൽ എത്തുമ്പോൾ ചേരുന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഗൗരി നന്ദ ഉദ്ഘാടനം ചെയ്യും പ്രസിഡൻ്റ് എസ്. ഗൗരി ലക്ഷ്മി അദ്ധ്യക്ഷത വഹിക്കും ശിശുദിന സന്ദേശം എച്ച്. സലാം എം.എൽ.എ. നൽകും. 

പി.പി. ചിത്തരഞ്ജൻ.എം.എൽ.എ. സമ്മാനദാനം നിർവ്വഹിക്കും. ശിശുദിന സ്റ്റാബ് പ്രകാശനം മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ നിർവ്വഹിക്കും. ഈ വർഷത്തെ ഉജ്ജല ബാല്യം പുരസ്ക്കാരം ലഭിച്ച പദ്മശ്രീ ശിവകുമാർ, അസന ഫാത്തിമ, മാനസമീര, ആരാധ്യ വി. നായർ, അയൺ മാൻ കിഡ്സ് ആയി തിരെഞ്ഞെടുത്ത ആരൂഷ് റാവു എന്നിവരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ ആദരിക്കും. 

ശിശുദിനാചരണ പരിപാടിയുടെ ഭാഗമായി ശിശുക്ഷേമ സമിതി നടത്തിയ മത്സരങ്ങളിലെ മത്സരാത്ഥികൾക്കുള്ള സമ്മാനങ്ങളും, സർട്ടിഫിക്കേറ്റും, ലജനത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് നൽകുമെന്ന് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ അറിയിച്ചു. 

കലാ സാഹിത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് ലഭിച്ച വിദ്യാലയം ഒന്നാം സ്ഥാനം ടൈനി ടോഡ്സ് കോമളപുരം, രണ്ടാം സ്ഥാനം ജ്യോതി നികേതൻ പുന്ന പ്ര, മൂന്നാം സ്ഥാനം സെൻ്റ് ജോസഫ്സ് ജി.എച്ച്.എസ് എസ് എന്നിവർക്കുള്ള എവർറോളിങ്ങ് ട്രോഫിയും നൽകും.

Advertisment