/sathyam/media/media_files/2025/11/10/logo-release-2025-11-10-18-19-32.jpg)
ആലപ്പുഴ: സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ ഏക അംഗീകൃത കായികമേളയായ കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിന്റെ അഞ്ചാമത് സംസ്ഥാന കായികമേള - ആലപ്പുഴ ജില്ലാതല മത്സരം 2025 നവംബർ 15 ന് ശനിയാഴ്ച ചേർത്തല സെൻറ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.
ജില്ലാതല സ്പോർട്സ് മീറ്റിന്റെ ലോഗോ മുഖ്യരക്ഷാധികാരിയായ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് പ്രകാശനം ചെയ്തു. ജില്ലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ് ഇ, കേന്ദ്രീയ, നവോദയ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർ നവംബർ 12 - ന് മുമ്പായി വിദ്യാർത്ഥികളുടെ വ്യക്തിഗത രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.
സ്കൂളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി വിശദമായ വിവരങ്ങൾ അടങ്ങിയ സർക്കുലറുകൾ വഴി സ്കൂളുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട് എന്ന് ജില്ലാ സ്പോർട്സ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ രാജൻ ജോസഫ് കെ, അക്കാഡമിക് ഡയറക്ടർ, (മാതാ സീനിയർ സെക്കൻഡറി സ്കൂൾ) അറിയിച്ചു.
കേന്ദ്രീകൃത പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ. ഒരു വിദ്യാർത്ഥിക്ക് പരമാവധി മൂന്നിനങ്ങളിൽ പങ്കെടുക്കാം. ജില്ലാതല മത്സര വിജയികൾക്ക് നവംബർ അവസാന വാരം എറണാകുളത്തു നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.
വിജയികൾക്ക് ജില്ല സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും. ഏകീകൃത രീതിയിലായിരിക്കും മത്സരങ്ങൾ നടത്തുക എന്ന് സംസ്ഥാന ജനറൽ കൺവീനർ ഡോ. ഇന്ദിരാ രാജൻ അറിയിച്ചു.
ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ലോഗോ പ്രകാശനം ചെയ്ത ചടങ്ങിൽ സ്പോർട്ട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി. ജി വിഷ്ണു, ജില്ലാ സ്പോർട്ട് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഗ്രിസൽട്ര സേവിയർ, റ്റി.ജയമോഹൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.റ്റി സോജി ജില്ലാ സ്പോർട്സ് മീറ്റ് കൺവീനർ, ഡോ. രാജൻ ജോസഫ് കെ, (അക്കാഡമിക് ഡയറക്ടർ, മാതാ സീനിയർ സെക്കൻഡറി സ്കൂൾ), കോ കൺവീനർ ഡോ. ഫാ. സാംജി വടക്കേടം (പ്രിൻസിപ്പൽ, കെ ഇ കാർമൽ സ്കൂൾ), ആലപ്പുഴ ജില്ലാ സ്പോർട്സ് മീറ്റ് ഭാരവാഹികളായ സവിത (പ്രിൻസിപ്പൽ, എസ് ഡി വി ഇംഗ്ലീഷ് മീഡിയം സ്കൂൾ) അനിത ജ്യോതിരാജ് (പ്രിൻസിപ്പൽ, ബിലീവേഴ്സ് ചർച് ഇംഗ്ലീഷ് മീഡിയം സ്കൂൾ), ജോഷാജി ചെറിയാൻ, (എം ജി എം സ്കൂൾ വൈസ് പ്രസിഡൻ്റ്), ഫിസിക്കൽ ഡയറക്ടർ, നന്ദഗോപൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us