/sathyam/media/media_files/2026/01/28/nss-kottamkulangara-2026-01-28-19-25-55.jpg)
ആലപ്പുഴ: എൻ.എസ്.എസ് കൊറ്റംകുളങ്ങര 904 കരയോഗം പുതുതായി പണി കഴിപ്പിച്ച ശീതീകരിച്ച ഓഡിറ്റോറിയം അമ്പലപ്പുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡൻ്റ് ഡി. ഗംഗാദത്തൻ നായരും, മുതിർന്ന അംഗം പി.ബാലകൃഷ്ണ പണിക്കരും ചേർന്ന് ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡൻ്റ് ടി.കെ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. എം.എൻ. മോഹനൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന അംഗങ്ങളെയും പൂർവ്വ ഭാരവാഹികളെയും ആദരിച്ചു.
സെക്രട്ടറി. കെ.എ.വിജയകുമാർ, ജയ്ഹരിദാസ്, വി.ജെ. ജയമോഹൻ, എം.ജെ. അനീഷ് ശാന്തി, ടി.ജി. രാധാകൃഷ്ണൻ, ഫാ. ലിബിൻ ജേക്കബ്, അബ്ദുള്ള ഫൈസി കാക്കനാട്, ടി.രാമചന്ദ്രൻ ടി.ബി.സുരേഷ് കുമാർ, വത്സല ശ്രീകുമാർ, ഡി.ശശിധരൻ, സൂര്യ വിജയകുമാർ, നരേന്ദ്രൻ നായർ, ഗോപകുമാർ, എൻ. രാജശേഖരൻ നായർ, രാജേഷ് ചാത്തനേഴത്ത് ,രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
എൻ.എസ്.എസ് കൊറ്റംകുളങ്ങര 904 കരയോഗത്തിൻ്റെ ശീതീകരിച്ച ഓഡിറ്റോറിയം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡൻ്റ് ഡി. ഗംഗാ ദത്തൻ നായരും, മുതിർന്ന അംഗം പി.ബാലകൃഷ്ണ പണിക്കരും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us