അബ്ദുൽ കലാം പഠനകേന്ദ്രത്തിൻ്റെ പരിസ്ഥിതി പുരസ്ക്കാരം അനിയൻ തലയാറ്റുംപിള്ളിയ്ക്ക്

New Update
aniyan thalayattupilli

ഹരിപ്പാട്: അബ്ദുൽ കലാം പഠനകേന്ദ്രത്തിൻ്റെ പത്താമത് പരിസ്ഥിതി  പുരസ്ക്കാരം എഴുത്തുകാരനും പരിസ്ഥിതി സംരക്ഷണ രംഗത്തെ പ്രമുഖനും കാനന ക്ഷേത്രം സ്ഥാപകനുമായ അനിയൻ തലയാറ്റു പിള്ളയ്ക്ക്

Advertisment

അഗ്നി ചിറക് ചത്വരത്തിൽ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ ഹരിപ്പാട് നഗരസഭാ അധ്യക്ഷ വൃന്ദഎസ്.കുമാറാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. 

ഡോ.ഹമീദ് ഷാലി, എഴുത്തുകാരി ഗംഗാദേവി കുഞ്ഞമ്മ എന്നിവരും പങ്കെടുത്തു. മഹാകവി ദേശീയ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ഡോ.അജിൽ കൃഷ്ണൻ, എഴുത്തുകാരനായ സജീദ് ഖാൻ പനവേലിൽ, അയ്യൂബ് ആലുക്കൽ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്ക്കാരം നിർണയിച്ചത്.

കോട്ടയം ജില്ലയിലെ കുറിച്ചിത്താനം സ്വദേശിയായ അനിയൻ തലയാറ്റും പിള്ളി വിവിധ ഭാഷകളിലായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പാരിസ്ഥിതിക അവബോധനത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്ക്കാരം നൽകുന്നതെന്ന്  അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ ഡോ.അജിൽ കൃഷ്ണൻ പറഞ്ഞു. ഫെബ്രുവരി രണ്ടാം വാരത്തിൽ പുരസ്ക്കാര ദാന ചടങ്ങ് നടത്തും.

അബ്ദുൽ കലാമിൻ്റെ ദർശനങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ചത്വരം ഭാരവാഹികളുടെ നേതൃത്വത്തിൽ രാമേശ്വരം മുതൽ രാഷ്ട്രപതി ഭവൻ വരെ നടത്തിയ "അഗ്നിപറവ" യാത്രയുടെ പത്താം വാർഷിക ആഘോഷവും പുരസ്ക്കാര ദാന ചടങ്ങിൽ നടത്തുമെന്ന് അബ്ദുൽ കലാം പഠനകേന്ദ്രം ഭാരവാഹികൾ അറിയിച്ചു.

Advertisment