New Update
/sathyam/media/media_files/XSlub2PFpVWRr6joIJcF.jpg)
ആലപ്പുഴ: സ്വർണ്ണത്തിനുള്ള നികുതി ഒരു ശതമാനമായി കുറക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ജലീൽ ആവശ്യപ്പെട്ടു.
Advertisment
സ്വർണ്ണം പവന് 19000 രൂപ വിലയുള്ളപ്പോൾ ഏർപ്പെട്ടത്തിയ മൂന്ന് ശതമാനം ജി.എസ്.ടിയാണ് ഇപ്പോഴും തുടരുന്നത്. പവന് ലക്ഷം കടന്നു. ഇപ്പോൾ ഒരു പവൻ സ്വർണ്ണം വാങ്ങുന്ന ഉപഭോക്താവ് 3600 രൂപ ജി.എസ്.ടി ഇനത്തിൽ നൽകണം.
ഉയർന്ന ജി.എസ്.ടി കാരണം അനധികൃതവ്യാപാരം വർദ്ധിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന ജി.എസ്.ടി കൗൺസിലും സെൻട്രൽ ജി.എസ്.ടി കൗൺസിലും വിഷയങ്ങൾ പഠിച്ച് സ്വർണ്ണത്തിനുള്ള ജി.എസ്.ടി കുറക്കുന്നതിന് ശുപാർശ ചെയ്യണം.
സ്വർണ്ണത്തിന് വില ഉയർന്ന് വരുന്ന സാഹചര്യത്തിൽ സ്വർണ്ണം വാങ്ങുന്നതിന് ഇ.എം.ഐ സംവിധാനം നടപ്പിലാക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us