മെഡിക്കൽ കോളേജ് അധ്യാപകരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കണം - ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ്

author-image
കെ. നാസര്‍
New Update
doctors for social justice-2

ആലപ്പുഴ: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഡോക്ടർസ് ഫോർ സെൽഷ്യസ് ജസ്റ്റിസ് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. 

Advertisment

കഴിഞ്ഞ നാല് വർഷത്തിലേറെയായി അർഹതപ്പെട്ട ശമ്പള പരിഷ്കരണ കുടിശ്ശിക നിഷേധിക്കപ്പെടുന്നത്, രോഗി ബാഹുല്യത്തിന് അനുസരിച്ച് ആവശ്യത്തിന് ഡോക്ടർ തസ്തിക സൃഷ്ടിക്കുക, മെഡിക്കൽ കൗൺസിൽ പരിശോധനയുമായി ബന്ധപ്പെട്ട ഡോക്ടർമാരെ നിരന്തരം സ്ഥലം മാറ്റുന്നത് തടയുക തുടങ്ങി ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കഴിഞ്ഞ ഏഴു മാസക്കാലമായി മെഡിക്കൽ കോളേജ് അധ്യാപകർ പ്രത്യക്ഷ സമരമുഖത്താണ്. 

എന്നാൽ ഇക്കാലമത്രയും ഡോക്ടർമാരുടെ ആവശ്യങ്ങൾക്ക് യാതൊരു പരിഗണനയും സർക്കാർ നൽകിയില്ല എന്നുള്ളത് തികച്ചും വേദനാജനകമാണ്. 

രോഗിപരിചരണത്തോടൊപ്പം മെഡിക്കൽ വിദ്യാർഥികളുടെ അധ്യാപനവും ഉറപ്പാക്കേണ്ടത് മെഡിക്കൽ കോളേജ് അധ്യാപകരുടെ ഉത്തരവാദിത്തമാണ്.

മെഡിക്കൽ കോളേജ് അധ്യാപകരുടെ സമരത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാർ ഒരേസമയം മെഡിക്കൽ വിദ്യാർത്ഥികളോടും കാണിക്കുന്നത് നീതികേടാണ്. 

ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവങ്ങളും ഇടത്തരക്കാരെയും പാവപ്പെട്ട ജനങ്ങളെയും ആണ് ഏറ്റവും അധികം ബാധിക്കുന്നത് എന്നുള്ളതാണ് വസ്തുത.

ആയതിനാൽ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം അടിയന്തരമായി ഒത്തുതീർപ്പാക്കണമെന്ന് ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജോസ് കുര്യൻ കാട്ടൂക്കാരൻ സംസ്ഥാന സെക്രട്ടറി ഡോക്ടർ പി ജി ജയസൂര്യയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment