/sathyam/media/media_files/acoCW0xSOV5rIfpFvdRH.jpg)
ആലപ്പുഴ: മിനി നാഷണൽ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ശിവൻ എം.പിക്ക് ആലപ്പുഴ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ സ്വീകരണം നൽകി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് ബി ശിവദാസ് അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ ശിവൻ എം.പി യുടെ കോച്ചായ തോമസിനെ അനുമോദിക്കുകയും ചെയ്തു. നാഷണൽസ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സഞ്ചനാ മനോജ്, പ്രണവ് ബൈജു എന്നിവരെ ഒളിമ്പിക് അസോസിയേഷനും സ്പോർട്സ് കൗൺസിലും അനുമോദിച്ചു.
പ്രസ്തുത ചടങ്ങിൽ കെബിഎസ്എയുടെ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി കെ.വി ബിജു, ഒളിമ്പിക്സ് സെക്രട്ടറിയായ സി.ടി സോജി, പോപ്പി വൈഎംസിഎ ബാഡ്മിന്റൺ അക്കാദമിയുടെ അമരക്കാരൻ ആയ ഡേവിസ് തയ്യിൽ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ആയ ടി ജയമോഹനൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ എഡിബിഎസ്എയുടെ സെക്രട്ടറി വിനോദ് കുമാർ എസ് സ്വാഗതം ആശംസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us