ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടക്കരപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള ശിശുപരിചരണ കേന്ദ്രത്തിലെ നവജാത ശിശുക്കൾക്ക് ബേബി ഫുഡ്ഡും വസ്ത്രങ്ങളും, മറ്റു കുട്ടികൾക്കുള്ള ഭക്ഷ്യ വസ്തുക്കളും നല്‍കി.
സെക്രട്ടറി തുളസീധരൻ, സുദർശനൻ, ബോസ്, റജീന, അമ്മിണി എന്നിവരുടെ നേതൃത്വത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി ആർ.നാസർ, സമിതി സംസ്ഥാന സെക്രട്ടറി ജി.എൽ അരുൺ ഗോപി ജില്ലാ സെക്രട്ടറി കെ.ഡി ഉദയപ്പന്‍ എന്നിവര്‍ക്ക് നൽകി.
സർവീസിൽ നിന്ന് വിരമിച്ചവർ ഒത്ത് കൂടി നടത്തുന്ന ക്ഷേമകാര്യ - പ്രവർത്തനങ്ങൾ ശ്ലാഘനീയമാണന്ന് സിപിഐഎം ജില്ലാ സെകട്ടറി ആർ നാസർ പറഞ്ഞു. ശിശുക്ഷേമ സമിതി ഭാരവാഹികളായ കെ.പി. പ്രതാപൻ, കെ. നാസർ, സി. ശ്രീലേഖ എന്നിവർ പങ്കെടുത്തു.