/sathyam/media/media_files/KM1dmK9dAxP95kHQisPy.jpg)
ആലപ്പുഴ: ആളുകൾ കൂടുന്ന ഉത്സവസ്ഥലങ്ങളിലും, പെരുന്നാള്‍ സ്ഥലങ്ങളിലും കുട്ടികളുമായി എത്തുന്ന സാഹചര്യത്തിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ സംഘാടകർ ഒരുക്കണമെന്ന് ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.
27 ന് നടക്കുന്ന ചക്കുളത്ത് കാവ്, മുല്ലക്കൽ, അർതുങ്കൽ പള്ളി, പെരുന്നാള്‍ ഇവിടെങ്ങളിലെല്ലാം നിയമം നടപ്പിലാക്കണം. ചിറപ്പ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികൾ കുട്ടികളെ വെച്ച് നടത്തുന്ന കച്ചവടങ്ങളും, കായിക അഭ്യാസങ്ങളും, നടത്തിയാൽ നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.
ജില്ലയിൽ ജനറൽ ആശുപത്രിയോട് ചേർന്ന് ലഹരി മോചന കേന്ദ്രം സ്ഥാപിക്കുന്നതിന് തത്വത്തിൽ തീരുമാനിച്ചു. ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിച്ച് അവരുടെ മക്കളുടെ വിദ്യാഭ്യാസ സാഹചര്യം ഉറപ്പ് വരുത്തുവാനും തീരുമാനമായി.
ചെമ്മീൻ പീലിങ് ഷെഡ്ഡുകൾ കേന്ദ്രീകരിച്ച് ബാലവേല നടക്കുന്നതായി സമിതി കണ്ടെത്തിയതായി യോഗത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൾ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
സിഡബ്ല്യുസി ചെയർ പേഴ്സൺ ജി. വസന്തകുമാരി അമ്മ, ജില്ലാ സബ് ജഡ്ജി പ്രമോദ് മുരളി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, ജില്ലാ വനിതാ ശിശു സംരക്ഷണ ഓഫീസർ എൽ. ഷീബ, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ ജെ. മായ ലക്ഷ്മി, ജെ.ജെ. മെമ്പർ എൽ. ഷീല, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ഡി ഉദയപ്പൻ, ജോ. സെക്രട്ടറി കെ. നാസർ, ചൈൽഡ് ലൈൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൈസ് മോൻ, ജില്ലയിലെ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us