ആലപ്പുഴ ടിഡി മെഡിക്കൽ കോളജ്; ബിരുദാനന്തര റാങ്ക് ജേതാക്കളെ ആദരിച്ചു

author-image
കെ. നാസര്‍
New Update
alappuzha td medical college

അമ്പലപ്പുഴ: ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദാനന്തര ഉപരിപഠനത്തിൽ ആരോഗ്യ സർവകലാശാലാ റാങ്ക് ജേതാക്കളായ യുവ ഡോക്ടര്‍മാരെയും യൂണിവേഴ്സിറ്റി തലത്തിൽ മികവ് കാണിച്ച എം.ബി.ബി.എസ് മെഡിക്കൽ വിദ്യാത്ഥികളെയും കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേക്ഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഗോൾഡൻ ജൂബിലി ഹാളിൽ നടന്ന മികവ് പരിപാടിയിൽ ആദരിച്ചു. 

Advertisment

ഡോ. വർഷ എസ്. നായർ (ഇന്റേണൽ മെഡിസിൻ), ഡോ. പ്രീതി അഗസ്റ്റിൻ (പൾമണറി മെഡിസിൻ), ഡോ. നിഖിൽ സക്കറിയ (ഓർത്തോ പീഡിക്സ്), ഡോ. എ. ആമിന (ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി), ഡോ. നിഷ ആർ.പിള്ള (സൈക്യാട്രി), ഡോ. ഗായത്രി ലക്ഷ്മി (ഇഎൻടി), ഡോ. ഷീമ ചിത്തജൻ (റേഡിയേഷൻ ഓങ്കോളജി) എന്നിവരാണ് മികവ് പരിപാടിയില്‍ ആദരവ് ഏറ്റുവാങ്ങിയത്. 

td medical college alappuzha

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ബി. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. മിറിയം വർക്കി മുഖ്യ പ്രഭാഷണ നടത്തി. 

വൈസ് പ്രിൻസിപ്പാൾ ഡോ.സുരേഷ് രാഘവൻ, സൂപ്രണ്ട് ഡോ. എ.അബ്ദുൽ സലാം, കെ.ജി.എം.സി.ടി.എ. ട്രഷറർ ഡോ.എം.നാസർ, പി.ടി.എ.പ്രസിഡന്റ് സി.എ. പീതാംബരൻ, പി.ജി. അസോസിയേഷൻ പ്രസിഡന്റ് ഡോ.എസ്. ശരത്, സ്റ്റുഡന്‍റ്സ് യൂണിയൻ ചെയർമാൻ അഷൽ എം.തോമസ്, കെ.ജി.എം സി. ടി.എ. സെക്രട്ടറി ഡോ.പി. ജംഷീദ് എന്നിവർ പ്രസംഗിച്ചു.

Advertisment