ആധുനിക വൈദ്യ ശസ്ത്രനേട്ടങ്ങൾക്ക് നേരെയുള്ള കടന്നാക്രമമാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോ പരിഷ്ക്കരണം - ഐഎംഎ

author-image
കെ. നാസര്‍
New Update
ima office barerers

ആലപ്പുഴ: ആധുനിക വൈദ്യശാസ്ത്ര രംഗത്തെ നേട്ടങ്ങളെ താഴ്ത്തിക്കെട്ടാനും മതത്തെ ശാസ്ത്ര ബോധത്തിനു മുകളിൽ പ്രതിഷ്ഠിക്കാനും ഉള്ള ഇത്തരം ശ്രമങ്ങളെ ഐഎംഎ ശക്തമായി എതിർക്കും. 

Advertisment

സയൻസിനെ മതത്തോട് അടുപ്പിക്കാനുള്ള ശ്രമം ശസ്ത്ര രംഗത്തെ പിന്നോട്ട് നയിക്കും. മതവും വിശ്വാസവും കുത്തിതിരുകി മരുന്നും മന്ത്രവും ലെവലിലേക്ക് ഒരു മതേതര രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ തരം താഴ്ത്തുകയാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോ പരിഷ്ക്കരണത്തിലൂടെ വ്യക്തമാകുന്നതെന്നു ഐഎംഎ ഭാരവാഹികളായ ഡോ. മനീഷ് നായരും, ഡോ.എൻ അരുണും പറഞ്ഞു. 

യുക്ത്യാധിഷ്ഠിത വൈദ്യം തുടങ്ങിയ ആധുനിക നാഗരിക ബോധ്യങ്ങളെ അട്ടിമറിക്കുന്ന മതാത്‌മക കുത്തി തിരുകലാണ് ലോഗോഗോയിലൂടെ പ്രകടമാകുന്നത്.

Advertisment