മനുഷ്യ മനസുകളിൽ ഇരുളകറ്റി വെളിച്ചത്തിന്‍റെ മനോഹാരിത പകരുന്നത് വിജ്ഞാനമത്രെ - കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ശിഹാബ്

author-image
ഇ.എം റഷീദ്
New Update
i shihab

കായംകുളം: വിജ്ഞാനവഴികളെ ഇമ്പമുറ്റതാക്കുവാനും, രസകരമാക്കുവാനും ഉതകുന്നതായ പ്രവർത്തന രീതികൾ കാലഘട്ടത്തിന്റെ ആവശ്യകതയത്രെ. പ്രത്യേകിച്ച് ദീനി ചിട്ടകൾക്കുള്ളിൽ നിന്നുതന്നെയുള്ള കലാ രൂപങ്ങൾ. 

Advertisment

ഹസ്സാനുബിൻ സാബിത് (റ) വിന്റെ മദ്ഹ് കളെ റസൂൽ (സ) ഇഷ്ടപ്പെട്ടതൊക്കെ നമുക്ക് കാണുവാനാകുമെന്ന് കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ പറഞ്ഞു. 

വിജ്ഞാന വഴിയിൽ പുത്തൻ പ്രതീക്ഷയുണർത്തി വിപ്ലവം തീർക്കുന്ന ദീനിയാത്ത് മദ്രസകളിൽ ഒന്നായ മർക്കസൂൽ ഹിദായത്ത് മദ്രസ്സ കൊറ്റുകുളങ്ങരയിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്യാർത്ഥികളുടെ കലാപരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വൈവിധ്യങ്ങളുടെയും വൈചിത്ര്യങ്ങളുടെയും കലവറയാണ് ലോകം. വിഭിന്ന താല്പര്യങ്ങളാണേവർക്കും എങ്കിലും നാനാത്വത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പരസ്പരം കഴിയുമ്പോൾ അത് സമാധാനത്തിന് വഴിതെളിക്കും. വിവിധ സമൂഹങ്ങൾ, ജനതകൾ, രാഷ്‌ടങ്ങൾ തുടങ്ങിയവയൊക്കെ സമാധാനത്തിൽ പുലരുന്ന അവസ്ഥ അത്യന്തം ആഹ്ളാദകരമാണ്. 

ആ സന്ദേശവുമയാണ് ഓരോ മനുഷ്യനും ഈ ഭൂമിയിലേക്ക് ജനിക്കുന്നത്. സമാധാനം മനുഷ്യന്റെ സ്വഭാവികവും സൗഭാഗ്യകരവുമായ അവസ്ഥയാണെന്ന് തോംസൺ എന്ന പണ്ഡിതൻ പറയുന്നു. സ്‌നേഹമാണ് സമാധാനത്തിന്റെ ആത്മാവെന്ന് പോപ്പ് പോൾ ആറാമൻ പ്രസ്താപിക്കുന്നു. ചിന്തകനായ ജോർജ് ഹെർബർട്ടിന്റെ അഭിപ്രായത്തിൽ സമാധാനം ഉള്ളടത്ത് ദൈവവും ഉണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 

സമാധാനത്തിന്റെ പ്രതീകമായ് വെള്ളരി പ്രാവിനെ കരുതുന്നു. ലോകമനസാക്ഷിയുടെ തുവെണ്മയെ അതു പ്രതിഫലിപ്പിക്കുന്നു, അസമാധാനത്തിന്റെ കഴുകൻമാർ വട്ടം ചുറ്റി പറന്നാലും ശാന്തിയുടെ പ്രാവ് വന്നെത്തുമെന്ന പ്രത്യശയാണ് ഇന്ന് ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നും കേൾക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ലോകതേങ്ങുമുള്ള കുട്ടികൾ സമാധാനസന്ദേശം ഉൾകൊള്ളുന്നതിനായ് ജപ്പാനിൽ രൂപം കൊണ്ടിരിക്കുന്ന ദി പേപ്പർ ക്രേൻ ക്ലബ്ബ് അഥവാ കടലാസ് കൊക്കു സമതി ഏറെ പ്രശസ്തമാണ്. 

ജപ്പാൻകാരുടെ പരമ്പരാഗത വിനോദമായ ഒറിഗാമി  കടലാസ് മടക്കി കലാരൂപങ്ങള്‍ സൃഷ്ടിക്കുന്ന കലാ രീതിയിൽ കടലാസ് കൊക്കുകളെ നിർമിച്ചാണ് ഇതിൽ അംഗങ്ങളാവുന്നത്. ലോക രാഷ്‌ടനേതാക്കൻമാർക്ക് കടലാസ് കൊക്കുകളെ അയച്ചു സമാധാനം ആഗ്രഹിക്കുന്നത്. ഇവിടെയാണ് ഓരോ യുദ്ധവും  സമാധാനം ആഗ്രഹിക്കുന്ന സമൂഹം ഇഷ്ടപെടാത്തതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 

നാളെയുടെ നമ്മുടെ ലോകത്തിന്റെ കാവൽ കരാകേണ്ട കുഞ്ഞുങ്ങൾ പിടഞ്ഞു വീണു മരിക്കുമ്പോൾ സമാധാനം കൊണ്ടുവരാൻ ശ്രമിക്കുന്നവർ മറുപടി പറയേണ്ടത് ഇവിടെയാണെന്ന് അദ്ദേഹം പറഞ്ഞു. 

ഹിദായ ചീഫ് ഇമാം അൽ ഹാഫിസ് ഷാഹിദ് മൗലവി അൽ ഹുസ്നി അധ്യക്ഷതവഹിച്ചു. അബ്ദുസത്താർ പ്ലാമൂട്ടിൽ സ്വാഗത പ്രസംഗം നിർവഹിച്ചു. 

തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ വൈകിട്ട് അസറോടുകൂടി അവസാനിക്കുകയും അസറിനു ശേഷം മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ഓച്ചിറ ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുള്ള മൗലവി അൽഹാദി അവറുകൾ സമ്മാന വിതരണം നടത്തുകയും ചെയ്തു.

Advertisment