ആലപ്പുഴ ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 12 ന് അവധി പ്രഖ്യാപിച്ചു

author-image
ഇ.എം റഷീദ്
New Update
election alappuzha

ആലപ്പുഴ: ഉപ-തിരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ ജില്ലയിലെ കായംകുളം മുനിസിപ്പൽ കൗൺസിൽ 32 - ഫാക്ടറി വാർഡ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് 01-തിരുവൻവണ്ടൂർ ഡിവിഷൻ (തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് 01 മുതൽ 08 വരെ വാർഡുകൾ) എന്നിവയുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 12 (ചൊവ്വ) തീയതിയിലും പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ കായംകുളം നഗരസഭയിലെ എയ്ഞ്ചൽ ആർക്ക് സെൻട്രൽ സ്‌കൂൾ, കല്ലുംമൂട് കായംകുളം, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഹിന്ദു യു.പി.എസ്സ് ഇരമല്ലിക്കര, ഗവ.എച്ച്.എസ്സ്.എസ്സ് തിരുവൻവണ്ടൂർ, ഗവ.എൽ.പി.എസ്സ് നന്നാട്, ഗവ.യുപി.എസ്സ് മഴുക്കീർ, ഗവ.യു.പി.എസ്സ് കുന്നുംപുറം എന്നിവയ്ക്ക് ഡിസംബർ 11 (തിങ്കൾ), ഡിസംബർ 12  (ചൊവ്വ) തീയതികളിലും, അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി.  

Advertisment

ഉപ-തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകല്ല.

Advertisment