നവകേരള സദസ്സിനെ വരവേൽക്കാൻ കായംകുളം ഒരുങ്ങി

author-image
ഇ.എം റഷീദ്
New Update
navakerala sadas kayamkulam

കായംകുളം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന മന്ത്രിസഭാംഗങ്ങൾ എല്ലാവരും ഒരേസമയം ഒരേ ദിവസം തന്നെ ഒരേ വേദിയിൽ എത്തുന്ന അത്യപൂർവ്വ നിമിഷത്തിന് സാക്ഷിയാകുവാൻ കായംകുളവും ഒരുങ്ങി. 

Advertisment

നഗരത്തിന്റെ ഹൃദയഭാഗത്തുള്ള എൽമെക്സ് ഗ്രൗണ്ടിൽ ഡിസംബർ 16 ന് രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിയും മന്ത്രിസഭാ ഗംങ്ങളും എത്തിച്ചേരുന്ന നവ കേരള സദസ്. 

ഡിസംബർ എട്ടു മുതൽ കായംകുളത്ത് വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സുനിൽ പി ഇളയിടം, ആരിഫ് എംപി അടക്കമുള്ളവരുടെ സാംസ്കാരിക സദസ്സും സെമിനാറുകളും കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകവും, പ്രസീത ചാലക്കുടിയുടെ ഉൾപ്പെടെ നാടൻ പാട്ടും ഗാനമേളകളും വിവിധ പ്രദർശനങ്ങളും ഭിന്നശേഷി സർഗോത്സവവും, തിരുവാതിര മത്സരങ്ങളും, വില്ലു പാട്ടും, കൂട്ടയോട്ടവും രാത്രി നടത്തവും ഇതിനോടകം നടന്നു കഴിഞ്ഞു. 

വ്യാഴാഴ്ച വൈകുന്നേരം അലോഷിയുടെ ഗസൽ സന്ധ്യയുണ്ട്. വെള്ളിയാഴ്ച കേരള ലളിതകലാ അക്കാദമിയിലെ കലാകാരന്മാർ ഒറ്റ ക്യാൻവാസിൽ തയ്യാറാക്കുന്ന നവചിത്രകേരളവും സംഘടിപ്പിച്ചിട്ടുണ്ട്.

എല്ലാ പരിപാടികൾക്കും വൻ ജനമുന്നേറ്റമാണ്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കേരള പോലീസിന്റെ സുരക്ഷ സ്കീമും തയ്യാറായിക്കഴിഞ്ഞു.

മുഖ്യമന്ത്രിയെയും മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരെയും ഒരേസമയം ഒന്നിച്ചു വരവേൽക്കുവാൻ കായംകുളം നിവാസികൾക്കും ആവേശമായി. മുഖ്യമന്ത്രി അടക്കമുള്ള മുഴുവൻ മന്ത്രിമാരും ഒരേസമയം വേദിയിൽ എത്തുന്നത് കായംകുളത്തിന് പുതിയ ഉണർവേകും.

Advertisment