മുതുകുളത്തിന് അഭിമാനമായി മിന്നും താരങ്ങൾ; ജാർഘണ്ടിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമില്‍ ഇടം നേടി മുതുകുളത്തുനിന്നും മൂന്ന് കുട്ടികള്‍

author-image
ഇ.എം റഷീദ്
New Update
netball championship selection

മുതുകുളം: ജാർഘണ്ടിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുതുകുളം സ്വദേശി ഷിജിൻ ജെ കുഞ്ഞുമോൻ ടീമിൽ ഇടം നേടി. മുതുകുളം തെക്കേ കണ്ടത്തിൽ വീട്ടിൽ കുഞ്ഞുമോന്റെ മകനാണ് ഷിജിൻ. മുതുകുളം ഹൈസ്കൂളിലെ ഒമ്പതാം സ്റ്റാൻഡേർഡ് വിദ്യാർഥിയാണ്. 

Advertisment

ട്രഡീഷണൽ നെറ്റ് ബോൾ ടീമിലേക്കും ഫാസ്റ്റ് ഫൈവ് ടീമിലേക്കും ഒരുപോലെ തെരഞ്ഞെടുക്കപ്പെട്ട ഗൗരി കൃഷ്ണ മുതുകുളത്തിന്റെ ദത്ത് പുത്രിയാണ്. ആലപ്പുഴ സ്വദേശിയായ ഗൗരി മുതുകുളത്ത് താമസിച്ചുകൊണ്ട് പരിശീലനം നേടുകയായിരുന്നു. 

ആലപ്പുഴ ജില്ലയിൽ നിന്നും സെലക്ഷൻ കിട്ടിയ മൂന്നാമത്തെ വിദ്യാർത്ഥിയായ മുഹമ്മദ്‌ മിഥിലാജ് പല്ലന എംകെഎഎംഎച്ച്എസ് വിദ്യാർത്ഥിയാണ്. 

കഴിഞ്ഞ ഒരു വർഷമായി മുതുകുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നേടിയാണ് മൂന്നുപേരും ടീമിൽ എത്തിയത്. ജിതിൻ ജയൻ, അരുൺ ബിജു എന്നിവരാണ് പരിശീലനം നൽകിയത്. മത്സരത്തിൽ പങ്കെടുക്കുവാനായി ടീമംഗങ്ങൾ ഇന്ന് എറണാകുളത്തു നിന്നും പുറപ്പെടും.

Advertisment