/sathyam/media/media_files/qnlaiA7LSFgVeZxw2Udh.jpg)
ആലപ്പുഴ: സീനിയർ ബോയ്സ് സ്കൂൾ നാഷണൽ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കേരള ടീം മെമ്പറായ അക്ഷിതിനു ആലപ്പുഴ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ സ്വീകരണം നൽകി.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹിയും സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പറുമായ ടി ജയ് മോഹനൻ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ സെക്രട്ടറി എസ് വിനോദ് കുമാർ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും ആയ വി.ജി വിഷ്ണു പൊന്നാട അണിയിച്ചു.
ചടങ്ങിൽ അക്ഷിതിന്റെ മുൻകാല കോച്ചുമാരായ ടി ജയമോഹനനെയും പി.ജി തോമസിനെയും അനുമോദിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ ഇന്റർനാഷണൽ അത്ലറ്റിക്ക് വിപിൻ മാത്യു പങ്കെടുക്കുകയും ചെയ്തു.
കോച്ചുമാരെ സംസ്ഥാന ഹോക്കി അസോസിയേഷൻ സെക്രട്ടറിയും ഒളിമ്പയ്ക്ക് അസോസിയേഷൻ സെക്രട്ടറിയുമായ സി.ടി സോജി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ അക്ഷിതിന്റെ മാതാപിതാക്കളും ബന്ധുക്കളും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us