കേരള സർക്കാരിന്റെ ഡിസ്ട്രിക്ട് സ്‌കിൽ ഫെയർ ഇന്ന് കായംകുളം എംഎസ്എം കോളജിൽ

author-image
ഇ.എം റഷീദ്
New Update
skills

കായംകുളം: കേരള നോളജ് ഇക്കണോമി മിഷൻ ഇന്ന് (ഡിസംബർ 20)  ജില്ലാ സ്‌കിൽ ഫെയർ സംഘടിപ്പിക്കുന്നു. തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനം ഇതിന്റെ ഭാഗമായി ഒരുക്കുന്നു.

Advertisment

ആയിരത്തിലധികം തൊഴിലുകളിലേക്കുള്ള രജിസ്ട്രഷനും നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്പ്‌മെന്റ് സർവീസുകൾ, സ്‌കിൽ സ്‌കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, അപ്രന്‍റിസ്ഷിപ്പുകൾ തുടങ്ങിയവയിലേക്കുള്ള സ്‌പോർട്ട് രെജിസ്ട്രഷനുകളും കൂടാതെ വിവിധ ഇൻഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും സ്‌കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. 

18 വയസ്സ് മുതൽ 58 വയസ്സ് വരെയുള്ള ഏതൊരു വ്യക്തിക്കും ജില്ലാ സ്‌കിൽ ഫെയറുകളിൽ സൗജന്യമായി പങ്കെടുക്കാം. 

ഡിസംബർ 20ന് കായംകുളം എംഎസ്എം കോളജില്‍ നടക്കുന്ന സ്‌കിൽ ഫെയറിൽ പങ്കെടുക്കുവാൻ www.knowledgemission.kerala.gov.in  വഴി രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712737881.

Advertisment