ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതിയിൽ കുട്ടികളുടെ ക്രിസ്തുമസ് ആഘോഷം

author-image
കെ. നാസര്‍
New Update
alappuzha janaseva shshu bhavan

സംസ്ഥാന ശിശുപരിചരണ കേന്ദ്രത്തിൽ ജില്ലാ ശിശുക്ഷേമ സമിതിയുടെ ക്രിസ്തുമസ് - ന്യൂ ഇയർ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ നഗരസഭ ചെയർ പേഴ്സൺ കെ.കെ. ജയമ്മ പുൽക്കൂടും 'ക്രിസ്തുമസ് ട്രീയും കാണുന്നു റ്റി.എ. നവാസ്. കെ.ഡി. ഉദയപ്പൻ, സി.ശ്രീലേഖ , കെ.പി പ്രതാപൻ , കെ. നാസർ എന്നിവർ സമീപം

ആലപ്പുഴ: ആലപ്പുഴ ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയർ പരിപാടി കുട്ടികളിൽ വിസ്മയം ഉണർത്തി. 

Advertisment

ബലൂണുകളും ക്രിസ്തുമസ് ട്രീയും പുൽകൂടും നക്ഷത്രങ്ങളും ഒരുക്കി കുട്ടികളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ ആലപ്പുഴ നഗരസഭ ചെയർ പേഴ്സൺ കെ.കെ. ജയമ്മയുമെത്തി. 

ക്രിസ്തുമസ് പപ്പായിയുടെ തൊപ്പി അണിഞ്ഞ് കുട്ടികളുമായി ആഘോഷത്തിൽ പങ്കെടുത്ത ജയമ്മ കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. 

alappuzha janaseva shshu bhavan-2

സംസ്ഥാന ശിശുപരിചരണ കേന്ദ്രത്തിലെ ക്രിസ്തുമസ് - ന്യൂ ഇയർ പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ കെ.കെ. ജയമ്മ കുട്ടികൾക്ക് കേക്ക് നൽകി നിർവ്വഹിച്ചു കെ.പി. പ്രതാപൻ , കെ. നാസർ, സി.ശ്രീലേഖ , എൽ. ഷീബ. കെ.ഡി. ഉദയപ്പൻ, സന്തോഷ് മാത്യു , റ്റി.എ. നവാസ് എന്നിവർ സമീപം

ആലപ്പുഴ കളക്ട്രേറ്റിലെ ജീവനക്കാരായ പ്രീതയും, രതീഷും കുട്ടികൾക്കായി കൊണ്ട് വന്ന ക്രിസ്തുമസ് സമ്മാനങ്ങളും കുട്ടികൾക്ക് നൽകി ജില്ലാ ശിശുക്ഷേമസമിതി ട്രഷറർ കെ.പി. പ്രതാപൻ അധ്യക്ഷത വഹിച്ചു. 

ജില്ലാ സെക്രട്ടറി കെ.ഡി. ഉദയപ്പൻ ജോ.സെക്രട്ടറി കൊനാസർ, വൈസ് പ്രസിഡന്റ് സി.ശ്രീലേഖ ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസർ എൽ. ഷീബ, അസി. ഡവലപ്പ്മെന്റ് കമ്മീഷ്ണർ . സന്തോഷ് മാത്യു . ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ കൗൺസിൽ അംഗം ടി.എ. നവാസ്, ഹോം സോഷ്യൽ വർക്കർ പ്രീമ സുബാഷ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജമീല എന്നിവർ പങ്കെടുത്തു.

Advertisment