/sathyam/media/media_files/J7y5T59jkvG33OaEsx72.jpg)
ആലപ്പുഴ: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ക്രിസ്മസ് ആഘോഷം നടത്തി. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ശരത് സ്വാമിനാഥന്റെ സാന്നിധ്യത്തിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സൈഫ് കായംകുളം എക്സിക്യൂട്ടീവ് മെമ്പർ സന്തോഷ് വിളയിൽ എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു.
ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റിയുടെ ട്രഷറർ മജീദ് ചിങ്ങോലി, സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി ഷെബീർ വരിക്കപ്പള്ളി ട്രഷറർ ബിജു വെണ്മണി വൈസ് പ്രസിഡണ്ട് മാരായ അബ്ദുൽ വാഹിദ്, സജീവ് വള്ളികുന്നം, റഫീഖ് വെട്ടിയാർ ജനറൽ സെക്രട്ടറിമാരായ അനീഷ് ഖാൻ, ജോമോൻ ഓണമ്പിള്ളിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കറ്റാനം ഷിബു ഉസ്മാൻ, മുജീബ് കായംകുളം, ഹാഷിം ആലപ്പുഴ, വർഗീസ് ബേബി, ആഘോഷ് അഷ്‌റഫ് കായംകുളം, പി.കെ അറാഫത്ത്, ജെയിംസ് മാങ്കംകുഴി, ആഷിക്, എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us