/sathyam/media/media_files/V9eDGHMMpC7pPNCLC7s4.jpg)
മാവേലിക്കര: സാഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും മാനവ സൗഹാര്‍ദത്തിന്റെയും സന്ദേശം പങ്കുവെച്ച് ക്രിസ്തുമസ് ദിനത്തിൽ മാവേലിക്കര പുന്നമൂട് അമലഗിരി ബിഷപ് ഹൗസ് മതേതര കൂട്ടായ്മയ്ക്ക് വേദിയായി.
മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലിത്ത, ചെറുകോൽ ശുഭാനന്ദ ആശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ മൗലവി അൽഖാസിമി, കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി, കെഎംവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ പ്രതിനിധി സഭ അംഗം എച്ച് ഷഹീർ മൗലവി, മില്ലി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അബ്ദുസ്സലാം മൗലവി, മാവേലിക്കര മുസ്ലീം ജമാഅത്ത് ഇമാം അബ്ദുൽ സത്താൽ മൗലവി അൽ ഖാസിമി മെസ്സേജ് ഓഫ് ഹ്യൂമാനിറ്റി കൺവീനർ മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us