സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം: നിയമസഭാ സമിതി തെളിവെടുപ്പ് ജനുവരി 8ന്

author-image
ഇ.എം റഷീദ്
New Update
niyamasabha samithi

ആലപ്പുഴ: സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് നിയമസഭാസമിതി ജനുവരി 8 തിങ്കളാഴ്ച രാവിലെ 10. 30 ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. 

Advertisment

സമിതിയുടെ പരിഗണനയിലുള്ള വിവിധ പരാതികളിന്മേൽ പരാതിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. 
പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതുമാണ്. 

യോഗാനന്തരം ആലപ്പുഴ ടൗണിൽ പ്രവർത്തിക്കുന്ന മഹിളാ മന്ദിരം, സാന്ത്വൻ സ്‌പെഷ്യൽ സ്‌കൂൾ, ജെൻഡർ പാർക്ക്, കുടുംബശ്രീ യൂണിറ്റ്, ശിശുക്ഷേമ സമിതി, അമ്മത്തൊട്ടിൽ, വനിതാ ശിശു ഹോസ്പിറ്റൽ, ജുവനൈൽ  ജസ്റ്റിസ് ഹോം, കെയർ ഹോം ഫോർ ഡിസേബിൾഡ് ചിൽഡ്രൻ എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ച്  പ്രവർത്തനങ്ങൾ വിലയിരുത്തും. 

എ.ഡി.എം.എസ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ  ഇതിന്റെ മുന്നൊരുക്കങ്ങൾ തീരുമാനിക്കുന്നതിനായി യോഗം ചേർന്നു.

Advertisment