/sathyam/media/media_files/bHVKZoQL6aHZMMqHiW24.jpg)
കായംകുളം: ശ്രീനാരായണ ഗുരു സംസ്കൃതം പഠിച്ച കായംകുളം പുതുപ്പള്ളിയിലെ ചേവണ്ണൂർ കളരിയിൽ (തൃപ്പാദ ഗുരുകുലം) നിന്നുള്ള പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഭാഗമായുള്ള വിളംബര ജാഥക്ക് ഐക്യജംഗ്ഷൻ മുബാറക്ക് ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
രാവിലെ ഐക്യ ജംഗ്ഷനിലെത്തിയ വിളംമ്പര ജാഥയെ മസ്ജിദ് കമ്മറ്റി ഭാരവാഹികളും പള്ളി ഇമാമും മദ്രസാ വിദ്യാർത്ഥികളും ചേർന്ന് പൊന്നാടയണിയിച്ചും ലഘുഭക്ഷണം നൽകിയുമാണ് സ്വീകരിച്ചത്.
മുബാറക് മസ്ജിദ് കമ്മറ്റി സെക്രട്ടറി ഷറഫുദീൻ ഇൻ്റെലക്ച്വൽ, വൈസ് പ്രസിഡൻ്റ് അനിമോൻ, ഇമാം നൈസാം സഖാഫി, നസീർ പുന്നയ്യത്ത്, അബ്ദുൽ സലാം ജനത, പദയാത്ര സ്വാഗത സംഘം ജനറൽ കൺവീനർ വി.എം അമ്പിളിമോൻ രശ്മീശ്വരം, കെ.ജയകുമാർ കരുണാലയം, രാജു എസ്. മഹിമ, പ്രദീപ് ലാൽ, വിനോദ് കുമാർ വാരണപ്പള്ളി, ബേബി, എൻ.കെ മുജീബ്, സജീർ കുന്നുകണ്ടം, സുബേർ കാരയ്യത്ത്, താജുദീൻ ഇല്ലിക്കുളം സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us