New Update
/sathyam/media/media_files/deRMye9v3fnsAwppS475.jpg)
കായംകുളം: 33 വർഷം ദൂരദർശനിൽ വാർത്ത അവതാരകനായിരുന്ന സി.ജെ വാഹിദ് ദൂരദർശനിൽ നിന്ന് പടിയിറങ്ങി. വേറിട്ട വാർത്താ ആശയങ്ങളും വ്യത്യസ്ത ശബ്ദക്രമീകരണകഴിവും ഉള്ള സി.ജെ 1990 ൽ ദൂരദർശന്റെ തൊഴിൽ വാർത്ത അവതാരകൻ ആയാണ് തുടക്കം.
Advertisment
പിന്നീട് കൃഷിദർശൻ പരിപാടി അവതരിപ്പിച്ചു വരവേ ശബ്ദക്രമീകരണ പാടവവും അക്ഷരസ്ഫുടതയും ഉള്ള മികച്ച വാർത്ത അവതാരകരിൽ ഒരാൾ ആയി മാറി. ജലസേചന വകുപ്പിലെ ജോലിക്കൊപ്പം ദൂരദർശനിൽ വാർത്ത അവതാരകൻ കൂടിയായ സി.ജെ മികച്ച സ്ക്രിപ്റ്റ് റൈറ്ററൂം ഫോട്ടോഗ്രാഫറും കൂടിയാണ്.
നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 33 വർഷം പൂർത്തിയാക്കി സി.ജെയും പടിയിറങ്ങി. ഇനി സ്വകാര്യ ചാനലുകൾ തങ്ങളുടെ വാർത്ത അവതരണത്തിന് സി.ജെയെ തേടി എത്തും എന്ന് തന്നെ കരുതുന്നു. കായംകുളം ചൂനാട് സ്വദേശിയാണ് സി.ജെ വാഹിദ്ീ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us