/sathyam/media/media_files/nYxrB3liqWlPIgCY8P2G.jpg)
ആലപ്പുഴ: കുത്തിയതോട്ടിൽ അമ്മയും അമ്മയുടെ കാമുകന്റെയും അക്രമണത്തിന് വിധേയനായ കുട്ടിയുടെ സംരക്ഷണ ചുമതല വഹിക്കാൻ തയ്യാറാണെന്ന് ജില്ലാ ശിശുക്ഷേമ സമിതി എക്സീ ക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു.
സംഭവുമായിബന്ധപ്പെട്ടു കേസ് അന്വേഷണം ത്വരിത്വപ്പെടുത്തണം മർദ്ദനമുമായി ബന്ധപ്പെട്ട് മാതാവിനുള്ള പങ്കിനെ കുറിച്ച് അന്വേഷണം നടത്തണം. കുട്ടിയുടെ രക്ഷകർത്താവിന്റെ സമ്മതം ഉണ്ടങ്കിൽ സിഡബ്ല്യുസി ഉത്തരവിന് വിധേയമായി കുട്ടിയുടെ ചികിത്സാ ചിലവും ശിശുക്ഷേമസമിതി വഹിക്കും.
സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ആലപ്പുഴ നഗരസഭ നടത്തുന്ന ശിശുവികലാംഗ സദനം എന്ന പേര് മാറ്റി കുട്ടികളുടെ ഭിന്നശേഷി സൗഹൃദ കേന്ദ്രം എന്നാക്കണമെന്ന് ആവശ്യപ്പെട്ടു.
ട്രഷറർ കെ.പി. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഡി. ഉദയപ്പൻ. ജോ.സെക്രട്ടറി കെ. നാസർ, അംഗങ്ങളായ നസീർ പുന്നക്കൽ , ടി.എ. നവാസ്, എം. നാജ എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us