/sathyam/media/media_files/DPCtO8BZNE0zJhU68xj8.jpg)
കായംകുളം: കായംകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ കായംകുളം ഗവൺമെന്റ് ഹോസ്പിറ്റലിൽ കിഡ്നി രോഗികൾക്ക് രണ്ടാംഘട്ട ഡയാലിസിസ് കിറ്റ് വിതരണം നടത്തി.
പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ കായംകുളം ഗവൺമെന്റ് ഹോസ്പിറ്റലിലെ ഡോക്ടർ ഇക്ബാലിന്ഡയാലിസിസ് കിറ്റുകൾ ജനുവരി ഒന്നിന് കൈമാറി.
നന്മ കൂട്ടായ്മയുടെ ആദ്യ ഘട്ട ഡയാലിസിസ് കിറ്റ് വിതരണം കഴിഞ്ഞമാസമായിരുന്നു. കായംകുളത്തെ ഗവണ്മെന്റ് ആശുപത്രിയിൽ ഡയാലിസിസ് കിറ്റുകളുടെ അപര്യാപ്തത സൂചിപ്പിച്ചുകൊണ്ട് നെഫ്രോ വിഭാഗം ഡോ. ഷബീർ മുഹമ്മദ് തന്റെ ഫേസ്ബുക്കു പോസ്റ്റിട്ടിരുന്നു. ഇതിന്റെ പിന്നാലെയാണ് നന്മ കൂട്ടായ്മ ഈ ദൗത്യം ഏറ്റെടുത്തത്.
രണ്ടാംഘട്ടത്തിലെ വിതരണത്തിന് ആവശ്യമായ കിറ്റുകൾ കൂട്ടായ്മയിലെ അംഗവും പ്രവാസിയുമായ സജീർ പെരിങ്ങാല വാങ്ങി നന്മയെ ഏൽപ്പിക്കുകയായിരുന്നു.
ആവശ്യമെങ്കിൽ തുടർന്നും കിറ്റുകൾ സമാഹരിച്ചു നൽകാൻ തയാറാണെന്ന് നന്മ കൂട്ടായ്മ ഭാരവാഹികളായ അനി, മുനീർമോൻ, അനിഗർ, സന്തോഷ്, റഷീദ്, ശ്രീകുമാർ, റെബിൻ എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us