മാവേലിക്കരയിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; മുൻ ഹണിട്രാപ്പ് കേസിലെ പ്രതിയായ യുവതി അറസ്റ്റിൽ

author-image
ഇ.എം റഷീദ്
New Update
fake gold

മാവേലിക്കര: മാവേലിക്കരയിലുളള ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. തൃശ്ശൂർ വാടാനപ്പളളി രായംമരയ്ക്കാർ വീട്ടിൽ റുക്സാന ഭാഗ്യവതി (സോന-38) യാണ് പിടിയിലായത്.

Advertisment

റുക്സാന കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസിലെ പ്രധാന പ്രതിയാണ്. കേസിൽ ഒന്നാം പ്രതിയായ മാവേലിക്കര തഴക്കര കോലേഴത്തുവീട്ടിൽ സുധീഷിനെയും റുക്സാനയുടെ ഭർത്താവായ സജീറിനെയും മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം സമാനമായ തട്ടിപ്പ് കേസുകൾ നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് റുക്സാന. 2023 ഫെബ്രുവരിയിൽ തട്ടിപ്പ് നടത്തിയതിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

മാവേലിക്കര സബ്ബ് ഇൻസ്പെക്ടർ എം എസ് എബി,എ എസ് ഐ എസ്.സജുമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസറായ റുക്സർ എന്നിവരടങ്ങിയ സംഘമാണ് തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിന്നും റുക്സാനയെ പിടികൂടിയത്.

പിടിയിലായ പ്രതിയെ മാവേലിക്കര  ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Advertisment