/sathyam/media/media_files/PEDligzyWdkTTIov8bKm.jpg)
കായംകുളം: കെട്ടിട നിർമ്മാണ തൊഴിലാളിയായ രുഗ്മിണി അമ്മയുടെ വീടിന് നമ്പർ ഇട്ടു നൽകാത്ത നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് നഗരസഭ കവാടത്തിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറ് എ .എം . കബീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി. എസ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എ. പി. ഷാജഹാൻ, നഗരസഭാംഗം ബിദു രാഘവൻ, കെ. തങ്ങൾ കുഞ്ഞ്, കെ.സി കൃഷ്ണകുമാർ, സി .അമ്മിണി, കെ. മോഹനൻ, തോമസ് മാത്യു കരിഞ്ഞപ്പള്ളി, കെ.പി അലക്സാണ്ടർ മഖ്ബൂൽ മുട്ടാണിശ്ശേരിൽ, എ.എ. റഷീദ്, കണ്ടല്ലൂർ ജയന്തൻ, താഹ വൈദ്യൻ വീട്ടിൽ, ആർ. രൺജിത്ത് എന്നിവർ പ്രസംഗിച്ചു.
കീരിക്കാട് തെക്ക് ചൂളയിൽ രുക്മിണി അമ്മയ്ക്ക് 2018ലാണ് ലൈഫ് ഭവന പദ്ധതി പ്രകാരം തുക അനുവദിച്ചത്. കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും നമ്പർ ഇട്ടു നൽകുവാൻ നഗരസഭ തയ്യാറായില്ല.
ഏറ്റവും ഒടുവിൽ നഗരസഭയിൽ നിന്ന് നോട്ടീസ് ലഭിക്കുകയുണ്ടായി ഫൗണ്ടേഷൻ കെട്ടിയിട്ടില്ലെന്നും കൈപ്പറ്റിയ തുക പലിശ അടക്കം തിരിച്ചടയ്ക്കണമെന്നു മുള്ള വിചിത്രമായ നോട്ടീസ് ആണ് ലഭിച്ചത്.
നഗരസഭയുടെ കെടുകാര്യസ്ഥതയും പിടിപ്പുകളും ആണ് ഇതിലൂടെ വെളിവാകുന്നത്. രോഗിയും വിധവയും വയോധികയുമായ ഇവരുടെ വീടിന് നമ്പർ ഇട്ടു നൽകുന്നതുവരെ സമരപരിപാടികളുമായി സംഘടന മുന്നോട്ടുപോകുമെന്നും കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us