ജെ.ജെ ഹോമിലെ കുട്ടികൾക്ക് സർക്കാർ ജോലി സംവരണം ഏർപ്പെടുത്തണം: എ.എം. ആരീഫ് എംപി

author-image
കെ. നാസര്‍
New Update
am arif mp alappuzha

ആലപ്പുഴ: ജെ.ജെ ഹോമുകളിൽ കഴിയുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും സർക്കാർ നൽകുന്നതോടൊപ്പം സുരക്ഷിതമായ ജീവിതത്തിന് കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസുകളിൽ പ്രത്യേക സംവരണം നൽകി നിയമനം നൽകണമെന്ന് എ.എം ആരിഫ് എംപി ആവശ്യപ്പെട്ടു. 

Advertisment

വനിതാ ശിശു വികസന വകുപ്പിന്റെയും, ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചിൽഡ്രൻസ് ഫെസ്റ്റ് ചമയം ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഇതിനായി സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി ഗവന്മെന്റിലേക്കു നൽകണമെന്ന് എംപി നിർദ്ദേശിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ല സബ് ജഡ്ജി പ്രമോദ് മുരളി ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നസീർ പുന്നക്കൽ, ജില്ല ബാല അവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ ജി. വസന്തകുമാരി അമ്മ, ജില്ല വനിത-ശിശു വികസന വകുപ്പ് 1 ഓഫീസർ എൽ. ഷീബ, ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, ജില്ലാ ശിശുക്ഷേമസമിതിജോ.സെക്രട്ടറി കെ. നാസർ, ജെ.ജെ. ബോർഡ് അംഗം ജോസി സെബാസ്റ്റ്യൻ, പ്രൊട്ടക്ക് ഷൻ ഓഫീസർ ലിനു ലോറൻസ് എന്നിവർ പ്രസംഗിച്ചു. 

ജില്ലയിലെ വിവിധ സർക്കാർ - സർക്കാർ ഇതര 22 ജെ.ജെ ഹോമുകളില്‍ നിന്നായി 400 കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സര വിജയികൾക്ക് ജില്ലാ പോലീസ് ചീഫ് ചൈത്ര തേരേസ ജോൺ സമ്മാനവിതരണം ചെയ്തു.

Advertisment