കേന്ദ്ര സർവ്വകലാശാലകളിൽ കാവിവൽക്കരണം നടപ്പിലാക്കുന്നു - എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം അഷറഫ്

author-image
കെ. നാസര്‍
New Update
mes alalppuzha

എംഇഎസ് ആലപ്പുഴ ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം അഷറഫ് ഉദ്ഘാടനം ചെയ്യുന്നു. തൈക്കൽ സത്താർ, മുഹമ്മദ് കുഞ്ഞ് . പ്രൊഫ. ഷാജഹാൻ, അഡ്വ. എ.എ. റസ്സാക്ക്, നാസർ, എ മുഹമ്മദ് ഷഫീഖ് എന്നിവർ സമീയം

ആലപ്പുഴ: കേന്ദ്ര സർവ്വകലാശാലകളിലെ പാഠ്യപദ്ധതികളിൽ കാവിവൽക്കരണം നടപ്പിലാക്കാൻ കേന്ദ്ര ഗവണ്മെന്റ് നടത്തുന്ന നീക്കം സമുദായം ഒറ്റകെട്ടായി എതിർക്കപെടേണ്ടതാണന്ന് എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം അഷറഫ് ആവശ്യപ്പെട്ടു. 

Advertisment

ആലപ്പുഴ ജില്ലാ എംഇഎസ് വാർഷിക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ എ.എ റസ്സാക്ക് അദ്ധ്യക്ഷത വഹിച്ചു. 

എംഇഎസ് ആസ്ഥാന മന്ദിരം പുതുക്കിപണിയുന്നതിന് ഏഴ് കോടി രൂപ വകയിരുത്തി എംഇഎസ് സംസ്ഥാന ഫൈനാൻസ് കമ്മറ്റി ചെയർമാൻ ആർ മുഹമ്മദ് ഷഫീഖ്, ജില്ലാ സെക്രട്ടറി പ്രൊഫ് എ ഷാജഹാൻ, ഇ അബ്ദുൽ അസീസ്, തൈക്കൽ സത്താർ, എം.എം ബഷീർ, നാസർ, അഹമ്മദ് കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

Advertisment