ഡിവൈഎഫ്ഐ മനുഷ്യ ചങ്ങലയിൽ നാടിന് വേണ്ടി അണിചേരാം - കോൺഗ്രസ്‌ എസ്‌ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഐ ഷിഹാബുദീൻ

author-image
ഇ.എം റഷീദ്
New Update
i shihabudeen new year message

ആലപ്പുഴ: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് മനുഷ്യച്ചങ്ങല തീർക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനക്കെതിരെ ഉയരുന്ന പ്രതിഷേധ ജ്വാലയിൽ കോൺഗ്രസ്‌ എസ്‌ ആലപ്പുഴ ജില്ലാ കമ്മിറ്റി മനുഷ്യ ചങ്ങലക്ക് എല്ലാ മണ്ഡലത്തിലും അഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തുമെന്ന് പ്രസിഡന്റ് ഐ ഷിഹാബുദീൻ അറിയിച്ചു.

Advertisment

നിങ്ങൾ ഞങ്ങളോട് ചേർന്നു നിന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലുമെന്ന് കേന്ദ്രം ഭീഷണി മുഴക്കുമ്പോൾ, അവസാന ശ്വാസം വരെയും ഞങ്ങൾ ഫാസിസത്തെ ചെറുക്കുമെന്ന് കേരളം നാളെ ഉറക്കെ വിളിച്ചു പറയും. 

അവകാശപ്പെട്ടത് തന്നില്ലെങ്കിൽ പിടിച്ചുവാങ്ങുമെന്ന്  കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേഅറ്റം വരെ നാളെ ഉച്ചതിരിഞ്ഞ് യുവചേതന നിർഭയം പ്രഖ്യാപിക്കും. കേരളത്തിലെ ജനാതിപത്യ വിശ്വാസികളായ  മുഴുവൻ മലയാളികളും നാളെ നടക്കുന്ന മനുഷ്യച്ചങ്ങലയിൽ കണ്ണികളാവുക. 

കാലമേൽപ്പിച്ച "ധർമ്മം" ശിരസ്സാവഹിച്ച് മലയാളനാടിൻ്റെ താൽപര്യ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയ ഡിവൈഎഫ്ഐക്ക് നൂറു ചുവപ്പൻ വിപ്ലവാഭിവാദ്യങ്ങൾ. 

നമുക്കർഹതപ്പെട്ടത് നിഷേധിക്കുന്ന മോദി സർക്കാരിൻ്റെ കൊടിയ അനീതിക്കെതിരെ അണമുറിയാത്ത മനുഷ്യരുടെ മഹാ പ്രവാഹത്തിൽ നമുക്കും നമ്മുടെ നാടിനുവേണ്ടി ലയിക്കാമെന്ന് ഐ ഷിഹാബുദീൻ ആഹ്വാനം ചെയ്തു.

Advertisment