അദ്ധ്യാപനത്തിൽ ഒതുങ്ങാതെ സാമൂ​ഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളായി അദ്ധ്യാപകർ മാറണം - മന്ത്രി സജി ചെറിയാൻ

author-image
ഇ.എം റഷീദ്
New Update
saji cheriyan house key handed over

ഹരിപ്പാട്: "കേവലം അദ്ധ്യാപനത്തിൽ മാത്രം ഒതുങ്ങാതെ സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളായി അദ്ധ്യാപകൻ മാറണം. അദ്ധ്യാപക സമൂഹം ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിത്. കുട്ടികളും സാമൂ​ഹ്യ പ്രതിബദ്ധതയുള്ളവരായി മാറണം. അതിനായി അദ്ധ്യാപകർ ശ്രമിയ്ക്കേണ്ടതുണ്ട്" ഫിഷറീസ്, സാംസ്ക്കാരിക,യുവജനകാര്യമന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

Advertisment

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത കുട്ടിയ്ക്കൊരു വീട് പദ്ധതിയുടെ ഭാ​ഗമായി തൃക്കുന്നപ്പുഴ എസ്.എൻ ന​ഗറിന് തെക്കുഭാ​ഗത്ത്  കെ.എസ്.ടി.എ ഹരിപ്പാട് സബ് ജില്ലാ കമ്മിറ്റി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാദേവികാട് എസ്.എൻ.ഡി പി ഹൈസ്ക്കൂളിലെ കുട്ടിയ്ക്കാണ് വീട് നിർമ്മിച്ചു നൽകിയത്. കെ.എസ്.ടി.എ ആദ്യഘട്ടം 100 വീടുകളും രണ്ടാം ഘട്ടമായി നിർമ്മിച്ച 41 വീടുകളുടെ ഭാ​​ഗമായ ആലപ്പുഴ ജില്ലയിലെ എട്ടാമത്തെ വീടിന്റെ താക്കോലാണ് ​കൈമാറിയത്.

house project

യോ​ഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം കെ.എച്ച്.ബാബുജാൻ അദ്ധ്യക്ഷത വഹിച്ചു. ഇതിന്റെ ഭാ​ഗമായി പഠനോപകരണത്തിന്റെ വിതരണം കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ്, വിദ്യാഭ്യാസ ധനസഹായ വിതരണം സംസ്ഥാന കമ്മിറ്റി അം​ഗം എസ്.സത്യജ്യോതി എന്നിവർ നിർവ്വഹിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ.ജി .ഹരിശങ്കർ, കയർഫെഡ് ചെയർമാൻ ടി.കെ .ദേവകുമാർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ് .താഹ, കെ.എസ്.ടി.എ സംസ്ഥാന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം വി. അനിത, ജില്ലാ സെക്രട്ടറി പി.ഡി .ജോഷി, പ്രസിഡന്റ് ഉമാനാഥൻ, ജില്ലാ വൈസ് പ്രസിഡന്റ് ജൂലി എസ്. ബിനു, ജില്ലാ കമ്മിറ്റി അം​ഗങ്ങളായ എസ്.വി .ബിജു, ജി.ബാബു, സബ് ജില്ലാ പ്രസിഡന്റ് സി.ജി.സന്തോഷ്, സെക്രട്ടി. കെ.അജയകുമാർ, സബ് ജില്ലാ ട്രഷർ പി .മിനിമോൾ, സ്വാ​ഗത സംഘം ചെയർമാൻ  എസ്. സുനു കൺവീനർ ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisment