/sathyam/media/media_files/xckexKxMvj8isVCOwC4s.jpg)
ആലപ്പുഴ: ഡൽഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ആലപ്പുഴയുടെ അഭിമാനമായി എൻസിസി കേഡറ്റ് ലിഖിൽ എ.കൃഷ്ണ പങ്കെടുക്കും. ആലപ്പുഴ എസ്.ഡി കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിയാണ് ലിഖില്‍.
കൊല്ലം 11 കെ എൻസിസി ബറ്റാലിയന്റെ ഭാഗമായി വിവിധ ഘട്ടങ്ങളായി നടന്ന പരിശീലനങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ അർഹത നേടിയത്.
രാജ്യത്തെ 17 എൻസിസി ഡയറക്ടറേറ്റിൽ നിന്നുള്ള ദേശീയ മത്സരങ്ങളിലും ലിഖിൽ പങ്കെടുക്കും. കേരള ലക്ഷദ്വീപ് സംഘത്തിന്റെ ഭാഗമായിട്ടാണ് പരേഡിൽ അണിനിരക്കുന്നത്.
ചെന്നിത്തല നവോദയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ലിഖിൽ എ കൃഷ്ണ കണ്ടല്ലൂർ ഓണമ്പിള്ളി ജംഗ്ഷൻ 'കൃഷ്ണ'യിൽ ആയൂർവേദ മെഡിസിൻ വിപണന മേഖലയിൽ പ്രവർത്തിക്കുന്ന അനിൽകുമാറിന്‍റെയും കോട്ടയം ഡെൻറൽ കോളേജിലെ സീനിയർ ഡെന്റൽ ഹൈജീനിസ്റ്റ് ലേഖ ശശിധരന്‍റെയും മകനാണ്. സഹോദരൻ പ്ലസ് ടു വിദ്യാർത്ഥി ഉജ്ജ്വൽ എ കൃഷ്ണ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us