ആലപ്പുഴ: പ്രായം ആയി കഴിഞ്ഞാൽ വീട്ടിൽ തന്നെ കഴിയേണ്ടിവന്ന വലിയമരം വാർഡിലെ സ്നേഹം വയോജന ക്ളബിലെ വയോജനങ്ങൾ രാവിലെ തന്നെ ഉല്ലാസയാത്രക്കായി കുളിച്ച് ഒരുങ്ങി. ക്ളബിലെ 30 വയോജനങ്ങൾക്ക് ആരോഗ്യപ്രശ്നം യാത്രയിൽ ഉണ്ടായാൽ നേരിടാൻ വയോമിത്രത്തിലെ ഡോക്ടറന്മാരായ ഡോ. എൻ. ഫിറോസും. ഡോ. ബാസിലബുഖാരിയും റിട്ട. ജില്ലാ നേഴ്സിങ് ഓഫീസർ സോഫി നജീബ്, നേഴ്സ്മാരായ റ്റി.എസ് ഷാലിനിയും, പി. സ്മിതയുംഎന്നിവരും അനുധാവനം ചെയ്തു
പരുന്തുംപാറയിലേക്കുള്ള ഉല്ലാസയാത്രക്ക് ഉടനീളം പഴയ ഗാനങ്ങൾ ആലപിച്ചും നൃത്തചുവടുകൾ വെച്ചും യാത്ര ആനന്ദരമാക്കി. പിരുമേട് എത്തിയപ്പോൾ പീരുമേട് മുൻ എംഎൽഎ ഇ.എസ് ബിജിമോൾ യാത്രാഗങ്ങളെ മധുരം നൽകി സ്വീകരിച്ചു.
സംസ്ഥാനത്ത് വയോജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വയോജനക്ഷേ കാര്യത്തിന് ഗവന്മെൻ്റ് മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് അവർ പറഞ്ഞു.
വലിയമരം വാർഡ് കൗൺസിലർ നസീർ പുന്നക്കലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ട്രിപ്പാണ് ഇത്. ആലപ്പുഴയിലെ കായലോര ടൂറിസം എന്താണന്ന് മനസിലാക്കിയത് കൗൺസിലർ കഴിഞ്ഞ വർഷം ഹൗസ് ബോട്ടിൽ നടത്തിയ യാത്രയിലായിരുന്നു എന്ന് യാത്രികർ ഓർത്തു.
ജില്ലാ പോലീസ് ചീഫിൻ്റെ ഓഫീസ് അങ്കണത്തിൽ നിന്നാരംഭിച്ച യാത്ര അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് എസ്.ഡി സുരേഷ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. കൗൺസിലർ ഡി.പി മധു, ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ. നാസർ, സംസ്ഥാന സ്ക്കൗട്ട് ട്രെയിനിങ്ങിന് കമ്മീഷണർ ശിവകുമാർ ജഗ്ഗു, എഡിഎസ് സെക്രട്ടറി ഹേമ സിന്ധു എഡിഎസ് ചെയര്‍പേഴ്സണ്‍ ഷാഹിദാ ഉനൈസ് എന്നിവർ പങ്കെടുത്തു.