/sathyam/media/media_files/l4XuPcJs90lPc4UQTxzP.jpg)
ആലപ്പുഴ: മഹത്തായ ലക്ഷ്യങ്ങൾക്കും ആദർശങ്ങൾക്കും വേണ്ടി ജീവിതവും, ജീവനും സമർപ്പിക്കുന്ന മഹാത്മാക്കൾ പലരുണ്ടായിട്ടുണ്ട്. രാഷ്‌ടത്തിനുവേണ്ടിയും വിശ്വസസംഹിതകൾക്കുവേണ്ടിയും മനുഷ്യൻ രക്തസാക്ഷികളായിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ അത്തരക്കാർക്ക് നല്ലൊരു ഉദാഹരണമാണ് മഹാത്മാഗാന്ധി.
1948 ജനുവരി 30 ന് ഗാന്ധിജി വെടിയേറ്റ് മരിച്ചതിന്‍റെ സ്മരണയ്ക്കായി ഇന്ത്യയിൽ ഈ ദിവസം രക്തസാക്ഷിദിനമായി ആചരിക്കുന്നു. ഗാന്ധിജിയെ മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്രത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാം രക്തസാക്ഷികളെയും അനുസ്മരിക്കുന്നതിന് ഈ ദിനം ഉപകരിക്കുന്നുണ്ട്.
ഔദോഗികമായും അല്ലാതെയും നാടിന്റെ നാനാഭാഗങ്ങളിൽ വിവിധ അനുസ്മരണചടങ്ങുകൾ സംഘടിപ്പിക്കാറുണ്ട്. ജനുവരി 30 ന് പകൽ പതിനൊന്നു മണിക്ക് എല്ലാപ്രവർത്തികളും മാറ്റിവെച്ച് രാഷ്‌ടം ഒന്നാകെ രണ്ടു മിനിറ്റ് രക്തസാക്ഷികളെ ആദരപൂർവം സമരിക്കുന്നു.
"സദ്ഗുണങ്ങളിൽ ഉയർന്നതാണ് രാജ്യസ്‌നേഹം" എന്ന് ഇ.എ സ്‌ഡ്രോസ് വ്യക്തമാക്കുന്നു. സ്വന്തം സുഖസൗകര്യങ്ങളെക്കാൾ ഉപരിയായി രാജ്യത്തിന്‍റെ നന്മയും പുരോഗതിയും സ്വപ്നംകാണാൻ ഓരോ പൗരനേയും പ്രേരിപ്പിക്കാനുള്ളതാണ് രക്തസാക്ഷിദിനചാരണ പരിപാടികൾ.
നാടിന്‍റെ നന്മയ്ക്കും കെട്ടുറപ്പിനുമായി ഓരോ വ്യക്തിയും പുനർപ്പണം ചെയ്യേണ്ടതുണ്ട്. ധീര ദേശാഭിമാനികളായ രക്തസാക്ഷികളുടെ ജീവിതം നൽകുന്ന സന്ദേശം തിരിച്ചറിയുകയും അവ പ്രാവർത്തികമാക്കുകയും ചെയ്യാനുള്ള അവസരം കൂടിയാണിത്.
"രാജ്യത്തിന്റെ ക്ഷേമം പരിഗണിക്കുന്നവൻ കടമ നിർവഹിക്കുന്നു" ഹാവാർഡിന്റെ ഈ ചിന്ത വളരെ പ്രസക്തമാണ്.
ഗാന്ധിജി രക്തസാക്ഷിദിനത്തില്‍ കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അനുസ്മരണ യോഗം സംഘടിപ്പിച്ചു. അതിനോടാനുബന്ധിച്ച് ആലപ്പുഴയിലും അനുസ്മരണയോഗം സംഘടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us