New Update
/sathyam/media/media_files/BSGhbX2mfaq36BukJIyl.jpg)
ആലപ്പുഴ: ആലപ്പുഴ ജില്ലാ ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷനും കൊമ്പൻസ് സ്പോർട്സ് അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആലപ്പി സൂപ്പർ ലീഗിന് വർണ്ണാഭമായ തുടക്കം. ജില്ലയിലെ ഏറ്റവും മിടുക്കരായ 300 ഓളം ക്രിക്കറ്റ് താരങ്ങളാണ് ഈ മത്സരത്തിൽ അണിനിരക്കുന്നത്. ഐപിഎൽ മാതൃകയിലാണ് മത്സരങ്ങൾ. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ഫെബ്രുവരി നാലാം തീയതി വരെയാണ് മത്സരങ്ങൾ.
Advertisment
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അനസ് മനാറ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ ബി.അജേഷ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.റ്റി സോജി, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കുര്യൻ ജയിംസ്,റോയ്. പി.തിയോച്ചൻ, സംഘാടകസമിതി ഭാരവാഹികളായ സജീർ, ഷബീർ,അക്ബർ, അരുൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us