കഥകളി ആസ്വാദക സംഘം മാവേലിക്കരയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മ ശതാബ്‌ദി അനുസ്മരണം ഫെബ്രുവരി 18ന്

New Update
kalamandalam krishnankutty poduval centnary.

ആലപ്പുഴ: കഥകളി ആസ്വാദക സംഘം മാവേലിക്കരയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മ ശതാബ്‌ദി അനുസ്മരണം ഫെബ്രുവരി 18ന്. കഥകളി മേളത്തിൽ ഒരു കാലഘട്ടത്തിന്റെ പ്രോത്‌ഘാടകനായി പ്രൊജ്ജ്വലിച്ചു നിന്ന അതുല്യ പ്രതിഭയായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. 

Advertisment

കഥകളിയുടെ നാനാമുഖമായ തുറകളിലും പ്രാവീണ്യം സമ്പാദിച്ച അനന്യ പ്രതിഭാവിലാസത്തിനു ഉടമയായിരുന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദി 2024 മെയ് 28നാണ് ഒരു പിറന്നാളിന്റെ ഓർമ്മക്ക് എന്ന പരിപാടി.  

2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന  ജന്മശതാബ്ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.

ഫെബ്രുവരി 18നു ഞായറാഴ്ച വൈകുന്നേരം 4.30നു ശ്രീകൃഷ്ണ ഗാനസഭ ഹാളിൽ കെ. ഗോപകുമാർ, പ്രസിഡന്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ യോഗത്തിനു പ്രൊഫസർ ആർ ആർ സി വർമ്മ, സെക്രട്ടറി, സ്വാഗതം പറയും. വി കലാധരൻ, പ്രസിദ്ധ കലാനിരൂപകനും മുൻ ഡെപ്യൂട്ടി റജിസ്ട്രർ, കേരള കലാമണ്ഡലം അനുസ്മരണ പ്രഭാക്ഷണം നടത്തും. ആർ ജയകുമാർ, ട്രഷറർ നന്ദി രേഖപ്പെടുത്തും.

തുടർന്ന് നടക്കുന്ന ബാലിവിജയം കഥകളിയിൽ രാവണനായി കലാമണ്ഡലം കൃഷ്ണപ്രസാദും, മണ്ഡോദരിയായി ആർഎൽവി സന്ധ്യയും, നാരദനായി കലാനിലയം കരുണാകരകുറുപ്പും, ബാലിയായി കലാമണ്ഡലം നിധിൻ ബാലചന്ദ്രനും വേഷമിടുമ്പോൾ കലാമണ്ഡലം  രാജേഷ് ബാബു, ആർഎൽവി ഗണേഷ് പാലൂർ (സംഗീതവും), കലാമണ്ഡലം ശ്രീകാന്ത് വർമ്മ, കലാഭാരതി സുമേഷ് (ചെണ്ടയും), തിരുവല്ല ജയശങ്കറും,  കലാമണ്ഡലം ദീപക് (മദ്ദളവും), ഏവൂർ അജി (ചുട്ടിയും) നീലംപേരൂർ നാരായണപ്പണിക്കർ, പത്തിയൂർക്കാല വേണു, ഏവൂർ പ്രമിൾ തുടങ്ങിയവർ അണിയറ കലാകാരന്മാരായി പങ്കെടുക്കുന്നു.

Advertisment